യുഎൻഎൽവി ക്യാംപസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞു

Mail This Article
×
ലാസ് വേഗസ് ∙ ബുധനാഴ്ച യുഎൻഎൽവി ക്യാംപസിലുണ്ടായി വെടിവയ്പ്പിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ രണ്ടുപേരെ ക്ലാർക്ക് കൗണ്ടി കൊറോണറുടെ ഓഫിസ് തിരിച്ചറിഞ്ഞു. നെവാഡയിലെ ഹെൻഡേഴ്സണിൽ നിന്നുള്ള പ്രഫസർ ചാ ജാൻ "ജെറി" ചാങ് (64), ലാസ് വേഗസിലെ അസിസ്റ്റന്റ് പ്രഫസർ പട്രീഷ്യ നവറോ വെലെസ് (39) എന്നിവരാണ് കൊല്ലപ്പെട്ടത്.പരുക്കേറ്റ 38 കാരനായ വിസിറ്റിങ് പ്രഫസറെ അതീവഗുരുതര അവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.

അക്രമി നെവാഡ സർവകലാശാലകളിൽ നിരവധി തവണ ജോലിക്ക് അപേക്ഷിച്ച മുൻ പ്രഫസറായ ആന്റണി പൊളിറ്റോയാണ്. പല തവണ ശ്രമിച്ചെങ്കിലും ഓരോ തവണയും പല കാരണങ്ങളാൽ ജോലി നിഷേധിക്കപ്പെട്ടു. ആന്റണി പൊളിറ്റോയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. വിദ്യാർഥികളുടെ നേരെ ഇയാൾ വെടിവച്ചിട്ടില്ല. പരുക്കേറ്റവും മരിച്ചവരുമെല്ലാം അധ്യാപകരാണ്.
English Summary:
Clark County Coroner's Office Identifies Two of Three Dead in UNLV Campus Shooting
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.