ADVERTISEMENT

ഹൂസ്റ്റണ്‍ ∙  പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാകും എന്ന് പറയുന്നത് അഗര്‍ബത്തിയുടെ പരസ്യത്തിലാണ്. എന്നാല്‍ 'തൊണ്ണൂറാം വയസ്സില്‍' അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബൈഡന് ഒരു കാരണമുണ്ടാകും എന്ന് ഉറപ്പാണ്. ഇപ്പോഴിതാ പ്രസിഡന്റ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചുവരവ് തടയുക എന്നതാണ് അടുത്ത വര്‍ഷം രണ്ടാം തവണയും മത്സരിക്കാനുള്ള തന്റെ പ്രേരണയ്ക്ക് കാരണമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. 

''ഞങ്ങള്‍ക്ക് അദ്ദേഹത്തെ വിജയിക്കാന്‍ അനുവദിക്കാനാവില്ല,'' ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ഫോക്സ് ന്യൂസ് പരിപാടിയില്‍ പങ്കെടുത്ത ട്രംപ്, വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയാല്‍ അധികാര ദുര്‍വിനിയോഗം തള്ളിക്കളയുന്നില്ല. തന്നെ നേരിടാനുള്ള രാഷ്ട്രീയ ബാല്യം ബൈഡന് ഇല്ലെന്നാണ് ട്രംപ് ചൂണ്ടിക്കാട്ടുന്നത്. തന്റെ എതിരാളി നിസാരനാണെന്നാണ് അദ്ദേഹം പറയാതെ പറയുന്നത്. 

ഒരു സ്ഥാനാര്‍ത്ഥിയും ഇതുവരെ അവരുടെ പാര്‍ട്ടിയുടെ ഔദ്യോഗിക നോമിനിയെ പ്രഖ്യാപിച്ചിട്ടില്ല. നാല് ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ തെരഞ്ഞെടുപ്പിലെ റണ്‍വേയിലെ മുന്‍നിരക്കാരനാണ് ട്രംപ്. നിലവിലെ പ്രസിഡന്റ് എന്ന നിലയില്‍ ബിഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനിയാണ്. 2024-ലെ വൈറ്റ് ഹൗസ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ ഇരുവരും തമ്മിലുള്ള മത്സരത്തിന്റെ തനിയാവര്‍ത്തനമാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

'ട്രംപ് മത്സരിച്ചില്ലെങ്കില്‍, ഞാന്‍ മത്സരിക്കുമെന്ന് എനിക്ക് ഉറപ്പില്ല. പക്ഷേ അദ്ദേഹത്തെ വിജയിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.'- ബോസ്റ്റണിനടുത്തുള്ള പ്രചാരണ ധനസമാഹരണ പരിപാടിയില്‍ ക്യാമറയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ബൈഡന്‍ പറഞ്ഞു: ട്രംപിനെ നേരിടാന്‍ വ വേണ്ടി മാത്രമാണ് താന്‍ വീണ്ടും മത്സരിക്കുന്നതെന്ന തരത്തിലുള്ള ബൈഡന്റെ ആദ്യ പ്രതികരണമാണിത്. 

അതേസമയം അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഏകാധിപത്യ പ്രവണതകള്‍ കാണിക്കുമോ എന്ന് അയോവയിലെ ഡാവന്‍പോര്‍ട്ടിലുള്ള ഫോക്‌സ് ന്യൂസ് ടൗണ്‍ ഹാളില്‍ ടെലിവിഷന്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ട ട്രംപിനോട് അവതാരക ചോദിച്ചതു കൗതുകമായി ഇതിനുള്ള ട്രംപിന്റെ മറുപടിയും വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയക്ക് കാരണമാകും എന്നാണ് സൂചന. 

ആതിഥേയനായ ഷോണ്‍ ഹാനിറ്റി ചോദിച്ചു: 'ഇന്ന് രാത്രി നിങ്ങള്‍ അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്യണം, ആര്‍ക്കെങ്കിലും എതിരെയുള്ള പ്രതികാരമായി നിങ്ങള്‍ ഒരിക്കലും അധികാര ദുര്‍വിനിയോഗം ചെയ്യില്ല' എന്ന്്. ''ഒന്നാം ദിവസം ഒഴികെ,'' എന്നായിരുന്നു ട്രംപിന്റെ മറുപടി. 'എനിക്ക് അതിര്‍ത്തി അടയ്ക്കണ. - അദ്ദേഹം പ്രഖ്യാപിച്ചു. 

നേരത്തെ, അഭിമുഖത്തില്‍, മുന്‍ പ്രസിഡന്റിനോട് ''പ്രസിഡണ്ടന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍, അധികാര ദുര്‍വിനിയോഗം നടത്താനും ജനങ്ങളുടെ പിന്നാലെ പോകാന്‍ സര്‍ക്കാരിനെ ഉപയോഗിക്കുന്നതിന് നിയമം ലംഘിക്കാനും' ഏതെങ്കിലും വിധത്തില്‍' എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന് ഹാനിറ്റി ചോദിച്ചു, 'അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് പോലെ എന്നാണോ നിങ്ങള്‍ അര്‍ത്ഥമാക്കുന്നത്?' എന്നായിരുന്നു ട്രംപിന്റെ മറുചോദ്യം. 

വരാനിരിക്കുന്ന കഠിനമായ കാമ്പെയ്നിലൂടെ ജയിച്ചു കയറാന്‍ ബൈഡന് 'ശാരീരികമായി' കരുത്ത് ഉണ്ടാക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ എതിരാളിയുടെ മാനസിക നില, അവന്റെ ശാരീരിക നിലയേക്കാള്‍ 'ഒരുപക്ഷേ തുല്യമോ മോശമോ' ആണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അലബാമയിലെ നാലാമത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റും ട്രംപ് ഒഴിവാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com