ADVERTISEMENT

മിഷിഗൺ ∙ 2021 നവംബർ നാലിന് സ്കൂളിലെത്തി വിദ്യാർഥികളെ  വെടിവച്ച് കൊല്ലുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്ത കേസിൽ  എതാൻ ക്രംബ്ലിയെ  രണ്ട് വർഷത്തിന് ശേഷം, പരോൾ ഇല്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിച്ചു . 2012ലെ സുപ്രീം കോടതി വിധിക്ക് ശേഷം പരോളില്ലാതെ ജീവപര്യന്ത ശിക്ഷ ലഭിക്കുന്ന ആദ്യ പ്രായപൂർത്തിയാകാത്ത ആളാണ് ക്രംബ്ലി

സംഭവസമയത്ത് 15 വയസ്സായിരുന്നു  മിഷിഗൺ സ്‌കൂൾ ഷൂട്ടർ എതാൻ ക്രംബ്ലിയുടെ പ്രായം. വെള്ളിയാഴ്ച ശിക്ഷ വിധിക്കുന്നതിന് തൊട്ടുമുമ്പ്, ഓക്‌ലാൻഡ് കൗണ്ടി കോടതിമുറിയെ അഭിസംബോധന ചെയ്ത എതാൻ, താൻ ഒരു മോശം വ്യക്തിയാണെന്നും. ചില ഭയാനകമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. മറ്റുള്ളവരെ സഹായിക്കാൻ ഭാവിയിൽ പരമാവധി ശ്രമിക്കാം,  ക്രംബ്ലി പറഞ്ഞു.

 2021 നവംബർ 30 ന് രാവിലെ ബാഗിൽ തോക്കുമായി ഓക്‌സ്‌ഫഡ് ഹൈസ്‌കൂളിലെത്തി ആക്രമണം നടത്തുകയായിരുന്നു. 2022 ഒക്ടോബറിൽ കൊലപാതകം ഉൾപ്പെടെ 24 കേസുകളിൽ ക്രെംബ്ലി കുറ്റസമ്മതം നടത്തി. 

ക്രംബ്ലിയുടെ മാതാപിതാക്കളായ ജെയിംസും ജെന്നിഫർ ക്രംബ്ലിയും മകന് തോക്ക് വാങ്ങിക്കൊടുത്തതിന്, മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് നാല് കേസുകളാണ് നേരിടുന്നത്. ഇവരുടെ വിചാരണ ജനുവരിയിൽ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com