ADVERTISEMENT

സാന്‍ഹൊസെ ∙ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കലിഫോര്‍ണിയ കിഡ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഹെല്‍ത്ത്, വെല്‍നസ്, സേഫ്റ്റി, എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി. ഡോ. സിമിലി പടിഞ്ഞാത്തും, ജസ്നി മേനാംകുന്നേലും, സാൻഹൊസെ ഫയർ സ്റ്റേഷൻ നിന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്നാണ്  നവംബര്‍ 19 ന് രാവിലെ 11ന് സാന്‍ ഹൊസെ ക്നാനായ ദൈവാലയ പാരിഷ് ഹാളില്‍ വച്ച്  ക്ലാസുകള്‍ നയിച്ചത്.

kccnc-kids-club-training
kccnc-kids-club-training

 ഫയര്‍ എൻജിന്റെ പ്രവർത്തനളെക്കുറിച്ച് വിശദമായാ ക്ലാസുകൾ നടത്തി. കിഡ്സ് ക്ലബ് പ്രിന്‍സിപ്പല്‍ സുനു വിവിന്‍ ഓണശ്ശേരിലിൻറെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

kccnc-kids-club-training
kccnc-kids-club-training

സിസിഡി ഡിആർഇ ജയ്‌സൺ നടകുഴിക്കൽ, കെസിസിഎൻസി പ്രസിഡന്റ് ഷിബു പാലക്കാട്ടു എന്നിവർ ആശംസ നേർന്നു. കുട്ടികൾക്കായി ഇനിയും ഇതുപോലെ വിജ്ഞാനപ്രദമായ പ്രോഗ്രാമുകൾ  സങ്കടിപ്പിക്കണമെന്ന്  സാൻഹൊസെ ഫൊറോനാ ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിൽ ആശംസിക്കുകയും. കിഡ്സ് ക്ലബിന്റെ പ്രതിനിധിയായി നോവ നന്ദി  അറിയുകയും ചെയ്തു.

kccnc-kids-club-training
kccnc-kids-club-training
English Summary:

KCCNC - Kids Club, Training was Given to Children on Health, Wellness, Safety and other Topics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com