മിന്നുന്ന നീലക്കണ്ണുകളുള്ള അസാധാരണ അലിഗേറ്റർ
Mail This Article
ഫ്ലോറിഡ ∙ മിന്നുന്ന നീലക്കണ്ണുകളുള്ള, വളരെ അപൂർവമായ വെളുത്ത ലൂസിസ്റ്റിക് അലിഗേറ്റർ വ്യാഴാഴ്ച ഫ്ലോറിഡയിലെ ഒർലാൻഡോയിൽ ജനിച്ചു.
ലോകത്തിലെ അറിയപ്പെടുന്ന എട്ട് ല്യൂസിസ്റ്റിക് അലിഗേറ്ററുകളിൽ ഒന്നാണിതെന്ന് അലിഗേറ്റർ ജനിച്ച ഗേറ്റർലാൻഡ് പാർക്ക് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. മനുഷ്യ പരിചരണത്തിൽ ജനിച്ച ആദ്യത്തെ വെളുത്ത ലൂസിസ്റ്റിക് അലിഗേറ്റർ കൂടിയാണിത്.
ഞങ്ങൾക്ക് ഇവിടെ, ഗേറ്റർലാൻഡിൽ ചില ആവേശകരമായ വാർത്തകളുണ്ട്, ഗേറ്റർലാൻഡിന്റെ പ്രസിഡന്റും സിഇഒയുമായ മാർക്ക് മക്ഹഗ് പറഞ്ഞു. "36 വർഷം മുമ്പ് ലൂസിയാനയിലെ ചതുപ്പുകളിൽ ല്യൂസിസ്റ്റിക് അലിഗേറ്ററിനെ കണ്ടെത്തിയതിന് ശേഷം ആദ്യമായി ഒരു സോളിഡ് വൈറ്റ് അലിഗേറ്ററിനെ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു. ഇത് തികച്ചും അസാധാരണമാണ്'!.
96 ഗ്രാം ഭാരവും 49 സെന്റീമീറ്റർ നീളവുമുണ്ട് ഈ പെൺ അലിഗേറ്ററിന്.