ADVERTISEMENT

ഷിക്കാഗോ ∙ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ ആനുവല്‍ ഗാല ഓക്ക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാന്റ് ബാള്‍റൂമില്‍ യുഎസ് കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റണ്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റും, ജി.ഇയുടെ നോര്‍ത്ത് അമേരിക്കന്‍ ഡയറക്ടറുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് തന്റെ പ്രസിഡന്‍ഷ്യല്‍ അഡ്രസില്‍ സംഘടനയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിച്ചു. പുതിയ ചാപ്റ്ററുകള്‍ വാഷിംഗ്ടണ്‍ ഡി.സിയിലും, അറ്റ്‌ലാന്റയിലും ഉടന്‍ തുടങ്ങുമെന്നും വിവിധ യൂണിവേഴ്‌സിറ്റികളില്‍ എന്‍ജിനീയറിംഗ് സ്റ്റുഡന്റ് ചാപ്റ്ററുകള്‍ തുടങ്ങുമെന്നും അറിയിച്ചു.

indian-engineers-association

കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റണ്‍ ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് വിവിധ പ്രൊജക്ടുകള്‍ സയന്‍സ്, ടെക്‌നോളജി രംഗത്ത് തുടങ്ങാന്‍ ശ്രമിക്കുമെന്നും അറിയിച്ചു. സമ്മേളനത്തിന്റെ തുടക്കത്തില്‍ സംഘടനയുടെ ബോര്‍ഡ് അംഗങ്ങളായ പവര്‍ പ്ലാന്റ് കോര്‍പറേഷന്‍ സി.ഇ.ഒ മാന്നി ഗാന്ധി, പ്രോബീസ് കോര്‍പറേഷന്‍ പ്രസിഡന്റ് ഡോ. പ്രമോദ് വോറ, പവര്‍ വോള്‍ട്ട് സി ഇ ഒ ബ്രിജ് ശര്‍മ്മ എന്നിവരുടെ നേതൃത്വത്തില്‍ സംഘടനയുടെ പുതിയ പദ്ധതിയായ, സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് മെന്ററിങ്, ഫിനാന്‍സിങ് തുടങ്ങിയവയ്ക്ക് "SHARK INVEST' സമ്മേളനം നടത്തുകയുണ്ടായി.

indian-engineers-association

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനാല് കമ്പനികള്‍ പങ്കെടുത്തു. അതിനുശേഷം ഫാഷന്‍ ഷോ, ബോളിവുഡ് പിന്നണി ഗായിക ഷിന്‍പി പോളിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരുന്നു. സെനറ്റര്‍ ലോറ മര്‍ഫി, ഇല്ലിനോയ്‌സ് സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ഹാരി ബെന്റന്‍ എന്നിവര്‍ പുതിയ ലൈഫ് മെമ്പേഴ്‌സിനെ ആദരിക്കുകയും, വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുകയും ചെയ്തു. കലാപരിപാടികള്‍ക്ക് ശേഷം പരിപാടികള്‍ക്ക് തിരശീല വീണു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.aaeiousa.org

indian-engineers-association
English Summary:

Shone Caston Inaugurated the Indian Engineers Association Annual Gala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com