ADVERTISEMENT

ഡിട്രോയിറ്റ് ∙ ഡിട്രോയിറ്റ് സിനഗോഗ് പ്രസിഡന്റ് സാമന്ത വോളിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെ ഒരാളെ കസ്റ്റഡിയിലെടുത്തതായി ഡിട്രോയിറ്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഞായറാഴ്ച രാത്രി അറിയിച്ചു. വോളിന്റെ മരണവുമായി ബന്ധപ്പെട്ട് തടവിലായിരുന്ന ഒരാളെ കുറ്റം ചുമത്താതെ വിട്ടയച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ നടപടി. അറസ്റ്റിലായ വ്യക്തിയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പൊലീസ് നൽകിയിട്ടില്ല.

ഐസക് അഗ്രീ ഡൗൺടൗൺ സിനഗോഗിന്റെ ബോർഡ് പ്രസിഡന്റായ വോളിനെ ഒക്‌ടോബർ 21 ന് അവരുടെ വീടിന് പുറത്ത് ഒന്നിലധികം തവണ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. യഹൂദ സമൂഹത്തിൽ വോളിന് പ്രധാന സ്ഥാനം ഉണ്ടായിരുന്നു. കൊലപാതകം യഹൂദ വിരുദ്ധതയാൽ നടപ്പിലാക്കിയതാണെന്നു സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിട്രോയിറ്റ് പൊലീസ് മേധാവി ജെയിംസ് ഇ. വൈറ്റ് മുമ്പ് പറഞ്ഞിരുന്നു.

English Summary:

The Police have taken a Man into Custody in Connection with the Murder of Samantha Wall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com