ADVERTISEMENT

നോർത്ത് അഗസ്റ്റ(സൗത്ത് കാരോലൈന) ∙ ഈ വർഷം ആദ്യം ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഹൈസ്‌കൂൾ വിദ്യാർഥിനി മരിച്ചു. ദീർഘനാളുകളായി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിച്ചിരുന്ന പാരിസ് ആൻ മാർച്ചന്‍റിന് ഈ വർഷം ഏപ്രിലിലാണ് ഇരുശ്വാസ കോശങ്ങളും മാറ്റിവച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പാരിസ് മരണത്തിന് കീഴടങ്ങിയതെന്ന് കുടുംബം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. 

ചെറിയ കുട്ടിയായിരുന്നപ്പോൾ  പനി പിടിപെട്ടതിനെ തുടർന്നാണ് പാരിസിന് ശ്വാസകോശ പ്രശ്നങ്ങളുണ്ടായത്. ആരോഗ്യവഷളായതിനെ തുടർന്ന് ജീവൻ നിലനിർത്താനായിട്ടാണ് ഇരുശ്വാസകോശങ്ങളും മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. അവസാന നിമിഷങ്ങളിൽ, പ്രിയപ്പെട്ടവരോടൊപ്പം വീട്ടിൽ വിശ്രമത്തിലായിരുന്നു പാരിസ് എന്നും കുടുംബം അറിയിച്ചു. 

English Summary:

Student Died of Lung Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com