ADVERTISEMENT

ന്യൂയോർക്ക്∙ ന്യൂയോർക്കിലെ ലഗാർഡിയ വിമാനത്താവളത്തിൽ ഡിസ്പോസിബിൾ ബേബി ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 17 വെടിയുണ്ടകൾ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. എയർപോർട്ട് സെക്യൂരിറ്റി ചെക്ക്പോസ്റ്റിലെ എക്സ്-റേ മെഷീനിൽ അലാറം മുഴക്കിയതിനെ തുടർന്ന് യാത്രക്കാരന്‍റെ ക്യാരി ഓൺ ബാഗിൽ നിന്ന് ഡയപ്പർ ഉദ്യോഗസ്ഥർ പുറത്തെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ്  ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 17 വെടിയുണ്ടകൾ കണ്ടെത്തിയത്. 

വെടിയുണ്ട നിറച്ച ഡയപ്പർ എങ്ങനെയാണ് തന്‍റെ ബാഗിൽ എത്തിയതെന്ന് അറിയില്ലെന്നാണ് യാത്രക്കാരൻ ആദ്യം പറഞ്ഞത്. പിന്നീട് കാമുകിയാണ്  ഡയപ്പറിനുള്ളിൽ  വെടിയുണ്ടകൾ  ഒളിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞതായി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഷിക്കാഗോയിലെ മിഡ്വേ വിമാനത്താവളത്തിലേക്കുള്ള വിമാന ടിക്കറ്റ് കൈവശമുണ്ടായിരുന്ന അർകെൻസിൽ നിന്നുള്ള  യാത്രക്കാരക്കാരനെയാണ് സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരിക്കുന്നത്. ഇയാളുടെ പേര് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല. സംഭവത്തിൽ പൊലീസ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളും വിശദമായ അന്വേഷണം നടത്തും. 

കഴിഞ്ഞ മാസം വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ലാഗാർഡിയയിൽ ചെക്ക് ചെയ്ത ബാഗിൽ നിന്ന് ഒരു ജോഡി നൈക്കി സ്നീക്കറുകളിൽ ഒളിപ്പിച്ച നിലയിൽ .45 കാലിബർ പിസ്റ്റളും ആറ് വെടിയുണ്ടകൾ നിറച്ച ഒരു മാസികയും കണ്ടെത്തിയിരുന്നു. തോക്കുകൾ ചെക്ക് ചെയ്ത് ലഗേജുകളായി കൊണ്ടുപോകാൻ അനുവാദമുണ്ട്. പക്ഷേ ഹാർഡ് ബാഗിൽ കൊണ്ടുപോകാൻ പാടില്ല.  2021 ജനുവരിയിൽ സുരക്ഷാ ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ മെൻറോസ് ച്യൂയിങ് ഗം കണ്ടെയ്നറിൽ ഒളിപ്പിച്ച 13 വെടിയുണ്ടകൾ  ക്യാരി-ഓൺ ബാഗിനുള്ളിൽ കണ്ടെത്തിയിരുന്നു.

English Summary:

Passenger hides 17 bullets in baby diaper at New York airport, arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com