ADVERTISEMENT

മിസ്സിസാഗ ∙ കാനഡയിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ ട്രിവാൻഡ്രം മലയാളി അസോസിയേഷൻ ഓഫ് കാഡ (ടിമാക്) ക്രിസ്മസ് - പുതുവൽസരാഘോഷം ഡിസംബർ 30 ശനിയാഴ്ച നടക്കും. കെന്നഡി റോഡിലുള്ള ഷെഫ് കൗസാർസ് ഔട്ടാക് ബാങ്ക്വറ്റ് ഹാളിൽ വൈകിട്ട് അഞ്ചു മുതൽ പതിനൊന്നു വരെയാണ് ആഘോഷം. സാന്റയ്ക്കൊപ്പം ചിത്രം, ഗ്രൂപ്പ് കാരൾ ഗാനങ്ങൾ, റാഫിൾ, ബെസ്റ്റ് ഔട്ട്ഫിറ്റ് തുടങ്ങിയവയാണ് പരിപാടികളെന്ന് മിസ്സിസാഗയിലെ മീഡിയ റൂമിൽ ഒരുക്കിയ പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. മെഗാസ്പോൺസർ റിയൽറ്റർ സാംസൺ ആന്റണിക്ക് നൽകി ടിക്കറ്റ് പ്രകാശനം നിർവഹിച്ചു.

tmac-christmas-celebration

വ്യത്യസ്തമായ പരിപാടികളാണ് ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയിരിക്കുന്നത്. സിക് കിഡ്സിലെ കുട്ടികൾക്കായി ടോയ് ഡ്രൈവ് നടത്തിയതുൾപ്പെടെയുള്ള കാരുണ്യപ്രവൃത്തികളിലും ടിമാക് പങ്കാളികളായതായും പറഞ്ഞു. ടിമാക് പ്രസിഡന്റ് അഭിലാഷ് ജയചന്ദ്രൻ, ട്രഷറർ സയോണ സംഗീത്, പിആർഒ വിഷ്ണു വീരകുമാർ, കമ്മിറ്റി അംഗം ഷമീറ റഹീം, സ്പോൺസർമാരായ സാംസൺ ആന്റണി (റിയൽറ്റർ), ഗുണലക്ഷ്മി അനൂപ് (മോർട്ട്ഗജ് അഡ്വൈസർ) തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

tmac-christmas-celebration
English Summary:

TMAC Christmas Celebration on 30th December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com