ADVERTISEMENT

ടെക്സസ് ∙ ഗർഭിണിയായ യുവതിയെയും കാമുകനെയും മരിച്ച നിലയിൽ കണ്ടെത്തി, ഇത് കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് എസ്എപിഡി മേധാവി പറയുന്നു. പ്രസവത്തിനു ശനിയാഴ്ച ആശുപത്രിയിൽ ഹാജരാകേണ്ട സവാന നിക്കോൾ സോട്ടോയെയും കാമുകൻ മാത്യു ഗുരേരയെയും കാണാതായിരുന്നു. രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷം മാത്യൂവിനെയും സവാന നിക്കോൾ സോട്ടോയെയും വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരണ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. വടക്കു പടിഞ്ഞാറൻ സാൻ അന്റോണിയോയിലെ ഒരു അപ്പാർട്ട്‌മെന്റിന്റെ പാർക്കിങ് ലോട്ടിൽ കാർ കണ്ടെത്തിയതായി ആരോ വീട്ടുകാരെ അറിയിക്കുകയായിരുന്നു. മൂന്ന് നാല് ദിവസമായി കാർ പാർക്കിങ് സ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് കരുതുന്നു.

English Summary:

Pregnant Woman and her Boyfriend are Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com