ADVERTISEMENT

മിസ്സിസാഗ ∙ മലയാളി ഫാമിലീസ് ടൊറന്റോ (എംഎഫ്ടി) ക്രിസ്മസ്- പുതുവൽസരാഘോഷം ഒരുക്കുന്നു. ജനുവരി ആറ് ശനിയാഴ്ച സ്കാർബ്രോയിലെ മാർക്കം റോഡിലുള്ള ക്രൈസ്റ്റ് ചർച്ചിലാണ് ജിംഗിൾ ബെൽസ് പരിപാടി. നൃത്തവും സംഗീതവും ഡിജെയുമെല്ലാമായി വൈകിട്ട് ആറ് മുതൽ അർധരാത്രി വരെയാണ് ആഘോഷം. ഡിന്നറുമുണ്ടാകും.

malayali-families-toronto-newyear

ടിക്കറ്റ് നിരക്ക്: മുതിർന്നവർക്ക് - 25 ഡോളർ, കുട്ടികൾക്ക് - 15 ഡോളർ. ടിക്കറ്റിനും മറ്റു വിവരങ്ങൾക്കും സംഘാടകരുമായി ബന്ധപ്പെടണം. റിയൽറ്റർ സന്തോഷ് ജേക്കബാണ് മെഗാ സ്പോൺസർ. പത്രസമ്മേളനത്തിൽ എംഎഫ്ടി  പ്രസിഡന്റ്‌ ഷാജ് തെക്കുംകുടിയിൽ, വൈസ് പ്രസിഡന്റ്‌  ബേസിൽ തേലക്കാട്ട്, സെക്രട്ടറി ജിതേഷ് തോമസ്, ജോയിന്റ് സെക്രട്ടറി ബിനോയ്‌, ട്രസ്റ്റി അനിൽ കുമാർ, സന്തോഷ് ജേക്കബ്‌ തുടങ്ങിയവർ പങ്കെടുത്തു.

എംഎഫ്ടി സംഘാടകർ പത്രസമ്മേളനത്തിൽ
എംഎഫ്ടി സംഘാടകർ പത്രസമ്മേളനത്തിൽ
English Summary:

Malayali Families Toronto Newyear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com