ADVERTISEMENT

ഗാൽവെസ്റ്റൺ (ഹൂസ്റ്റൺ ) ∙ ഗാർഹിക പീഡന കേസിൽ ഹാരിസ് കൗണ്ടി ജഡ്ജി ഗാൽവെസ്റ്റൺ കൗണ്ടിയിൽ അറസ്റ്റിലായി. 66 കാരനായ ഫ്രാങ്ക് അഗ്വിലാർ ടീച്ച്‌മാൻ റോഡിലെ 9600 ബ്ലോക്കിൽ വച്ചാണ് പിടിയിലായത്. ഇയാൾ പങ്കാളിക്ക് നേരെ ദേഹോപദ്രവം നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹാരിസ് കൗണ്ടിയിലെ 228-ാമത് ജില്ലാ കോടതി ജഡ്ജി ഫ്രാങ്ക് അഗ്വിലാറിന് നേരെ മുൻപും സമാനമായ കേസുണ്ടായിരുന്നു. 

 2010 ൽ  ഡേറ്റിങ് നടത്തിയിരുന്ന സ്ത്രീയെ ആക്രമിച്ചതിന് അഗ്വിലാറിനെതിരെ  കുറ്റം ചുമത്തിയിരുന്നു, എന്നാൽ പിന്നീട് ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിടുകയായിരുന്നു. 

English Summary:

Domestic Violence - Harris County District Court Judge Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com