ADVERTISEMENT

ന്യൂയോർക്ക്∙  ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്​ഫോമിൽ താൻ വിഡിയോകൾ അപ്‌ലോഡ് ചെയ്യില്ലെന്ന് ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ് (MrBeast) പറഞ്ഞു. ജിമ്മി ഡൊണാൾഡ്‌സൺ എന്നയാളാണ് മിസ്റ്റർ ബീസ്റ്റ് പേരിൽ യൂട്യൂബിൽ അറിയപ്പെടുന്നത്. വിഡിയോകൾ നിർമ്മിക്കാൻ ദശലക്ഷക്കണക്കിന് ഡോളർ ചെലവ് വരും. എക്സിൽ അപ്​ലോഡ് ചെയ്താൽ ചെലവിനുള്ള തുക ലഭിക്കില്ലെന്നും മിസ്റ്റർ ബീസ്റ്റ് പറഞ്ഞു. നേരത്തെ എക്സ് പ്ലാറ്റ്​ഫോമിൽ വിഡിയോകൾ അപ്​ലോഡ് ചെയ്യാൻ ഇലോൺ മസ്ക് മിസ്റ്റർ ബീസ്റ്റിനോട് അഭ്യർത്ഥിച്ചിരുന്നു. ഇത് തള്ളിയാണ് മിസ്റ്റർ ബീസ്റ്റ് രംഗത്ത്. 

'എന്‍റെ വിഡിയോകൾ നിർമ്മിക്കാൻ ദശലക്ഷക്കണക്കിന് ഡോളർ ചെലവുണ്ട്. ഏക്സ് പ്ലാറ്റ്​ഫോമിൽ ബില്യൻ കാഴ്ച്ചക്കാരെ ലഭിച്ചാലും നിർമ്മിക്കാൻ ആവശ്യമായ തുക ലഭിക്കില്ല. പ്ലാറ്റ്​ഫോമിന്‍റെ ധനസമ്പാദന മാർഗ്ഗം കൂടുതൽ ശക്തമാക്കുന്ന പക്ഷം എക്സ് പ്ലാറ്റ്​ഫോമിൽ വിഡിയോ അപ്​ലോഡ് ചെയാമെന്ന്  മിസ്റ്റർ ബീസ്റ്റ് പറഞ്ഞു. അതേസമയം, 2021-ൽ മിസ്റ്റർബീസ്റ്റ് 54 മില്യൻ ഡോളർ സമ്പാദിച്ചു. ഫോബ്‌സ് മാസിക പറയുന്നതനുസരിച്ച്, ജിമ്മി ഡൊണാൾഡ്‌സൺ പ്രതിമാസം ഏകദേശം 5 മില്യൻ ഡോളർ സമ്പാദിക്കുന്നുണ്ട്. യൂട്യൂബിൽ നിന്നും ഏറ്റവും ഉയർന്ന വരുമാനമുള്ള വ്യക്തികളിൽ ഒരാളാണ് ജിമ്മി ഡൊണാൾഡ്‌സൻ എന്നാണ് കരുതപ്പെടുന്നത്. 

English Summary:

"Cost Millions To Make": YouTuber MrBeast After Elon Musk Asks Him To Upload Videos On X

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com