ADVERTISEMENT

ഫിലാഡൽഫിയ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫിലാഡൽഫിയ ചാപ്റ്ററിനു പുതിയ ഭരണ സമിതി നിലവിലെ വന്നു. ജീമോൻ ജോർജിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അരുൺ കോവാട്ട്‌ (പ്രസിഡന്റ്) സുമോദ് തോമസ് നെല്ലിക്കാല (സെക്രട്ടറി) വിൻസെന്റ് ഇമ്മാനുവേൽ (ട്രെഷറർ),  റോജിഷ് സാമുവേൽ (വൈസ് പ്രസിഡന്റ് ),  ജോർജ് ഓലിക്കൽ (ജോയിന്റ് സെക്രട്ടറി), സിജിൻ തിരുവല്ല (ജോയിന്റ് ട്രഷറർ),  എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അരുൺ കോവാട്ട്‌  ഏഷ്യാനെറ്റ് ന്യൂസ് ഫിലാഡൽഫിയ പ്രൊഡക്ഷൻ കോർഡിനേറ്റർ ആണ്. ചാപ്റ്ററിന്റെ മുൻ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്.  സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സുമോദ് റ്റി നെല്ലിക്കാല മുൻകിട മലയാളം വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി പ്രവാസി ന്യൂസ് റിപ്പോർട്ടർ ആയി പ്രവർത്തിക്കുന്നു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ,  പമ്പാ മലയാളി അസോസിയേഷൻ പ്രസിഡന്റ്  എന്നീ നിലകളിലും പ്രെവർത്തിച്ചിട്ടുണ്ട് . 

ട്രെഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട വിൻസെന്റ് ഇമ്മാനുവേൽ  ഏഷ്യാനെറ്റ് ന്യൂസ്  ഫിലാഡൽഫിയ, ഡെലവർ ഏരിയകളിലെ ഹെഡ് കോർഡിനേറ്റർ ആണ്. പ്രെസ്സ്  ക്ലബ്ബിന്റെ മുൻ നാഷനൽ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട് .

വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട റോജിഷ് സാമുവേൽ ഫ്‌ളവേഴ്‌സ് ടീവി യു എസ് എ യുടെ ഫിലാഡൽഫിയ പ്രോഗ്രാം കോർഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്നു. 

ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ജോർജ് ഓലിക്കൽ ഫിലാഡൽഫിയയിലെ സാമുഹിക പ്രേവർത്തകനും ന്യൂസ്‌ റിപ്പോർട്ടറും ആണ്. ജോയിന്റ് ട്രെഷറർ പി സി സിജിൻ ഏഷ്യാനെറ്റ് ടി വി യുടെ ക്യാമറമാൻ ആയി പ്രവർത്തിക്കുന്നു. 

ഫിലാഡൽഫിയ ചാപ്റ്റർ ബോർഡ് മെംബേർസ് ആയി ജോബി ജോർജ്,  ജീമോൻ ജോർജ്, സുധ കർത്താ,  ജോർജ് നടവയൽ,  ജിജി കോശി,  രാജു ശങ്കരത്തിൽ എന്നിവരെ തിരഞ്ഞെടുത്തു. ഫിലാഡൽഫിയയിലെ മറ്റു സാമൂഹിക സംഘടനകളുമായി സഹകരിച്ചുകൊണ്ടു പ്രവാസി സമൂഹത്തിനു ഉപയോഗപ്രദമായ പരിപാടികൾക്ക് രൂപം കൊടുക്കുമെന്ന് നിയുകത പ്രസിഡന്റ് അരുൺ കോവാട്ട്‌ ഫിലാഡൽഫിയയിൽ പ്രസ്‌താവിച്ചു. 

English Summary:

New leadership for India Press Club of North America's Philadelphia chapter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com