ADVERTISEMENT

കലിഫോർണിയ ∙ ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ (WMC) കലിഫോർണിയയിലെ സാൻഫ്രാൻസിസ്‌കോയിൽ പ്രശസ്ത പിന്നണി ഗായിക ഡെൽസി നൈനാൻ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കൂടാതെ ലോകമെമ്പാടുമുള്ള മറ്റു പ്രൊവിൻസുകളിൽ നിന്നുമുള്ള നേതാക്കളുടെ സാന്നിധ്യം കൊണ്ട് സദസ്സ് സമ്പന്നമായിരുന്നു. ഇതോടെ നിലവിൽ സംസ്‌ഥാനത്തെ ഗ്ലോബൽ നെറ്റവർക്ക് ഉള്ള ഏക മലയാളി സംഘടനയായി വേൾഡ് മലയാളി കൗൺസിൽ കലിഫോർണിയ പ്രൊവിൻസ് മാറി.

സൂം മീറ്റിങിലൂടെയാണ് ഉദ്ഘാടനം നടത്തിയത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും സ്ഥാപക നേതാക്കളിൽ ഒരാളുമായ ഗോപാലപിള്ള, മറ്റൊരു സ്ഥാപക നേതാവ് ആൻഡ്രൂസ് പാപ്പച്ചൻ, വൈസ് പ്രസിഡന്‍റ് തോമസ് അറമ്പൻകുടി ജർമനി, സെക്രട്ടറി പിന്‍റ്റൊ കണ്ണമ്പള്ളി USA, അമേരിക്ക റീജൻ ചെയർമാൻ ചാക്കോ കോയിക്കലേത്ത്, പ്രസിഡന്‍റ് ജോൺസൻ തലച്ചെല്ലൂർ, സെക്രട്ടറി അനീഷ് ജെയിംസ് തുടങ്ങിയവർ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്തു. കൂടാതെ ഇവർ പുതിയ പ്രൊവിൻസിനു വേണ്ട എല്ലാ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

WMC യുടെ  നോർത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്‍റ് ജിനു തര്യൻ, ഫ്ളോറിഡ പ്രൊവിൻസ് പ്രസിഡന്‍റ് സോണി കണ്ണോട്ടുതറ, സൗത്ത് ജേഴ്‌സി പ്രോവിൻസ് പ്രസിഡന്‍റ് ജോൺ സാംസൺ, ന്യൂയോർക്ക് പ്രൊവിൻസ് പ്രസിഡന്‍റ് സന്തോഷ് പുനലൂർ ( ജോർജ് കെ ജോൺ ) എന്നിവരുടെ സാന്നിധ്യം ശ്രദ്ധേമായി. അമേരിക്ക റീജൻ അഡ്വൈസറി ബോർഡ് ചെയർമാൻ ഫിലിപ്പ് തോമസും, അമേരിക്ക റീജൻ വിമൻസ് ഫോറം ട്രഷറർ ഡോക്ടർ സൂസൻ ചാണ്ടിയും, വിവിധ പ്രൊവിൻസ് പ്രസിഡന്റുമാരും പങ്കെടുക്കുകയും ആശംസകൾ നേരുകയും ചെയ്തു.

കാസ്ട്രോ വാലി മുനിസിപ്പൽ അഡ്വൈസറി ബോർഡ് മെമ്പർ ടോജോ തോമസ്, കലിഫോർണിയയിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ഫോമാ വെസ്റ്റേൺ റീജൻ ചെയർമാനുമായ സജൻ മൂലപ്ലാക്കൽ, സിലിക്കൺ വാലി ലയൺസ്‌ ക്ലബ് എക്സിക്യൂട്ടീവ് ഗോപകുമാർ, എൻഎസ്എസ് കലിഫോർണിയ പ്രസിഡന്‍റ് രാജേഷ് കൊണങ്ങാൻപറമ്പത്ത്‌, മങ്ക മുൻ പ്രസിഡന്‍റ് റെനി പൗലോസ്, പ്രശസ്ത നർത്തകിയും നടിയുമായ പ്രിയ പിള്ള, തുടങ്ങിയവർ പ്രസംഗിച്ചു.

കലിഫോർണിയായിൽ വേൾഡ് മലയാളി കൗൺസിൽ പ്രോവിൻസ് സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമം വളരെ നാളുകൾക്കു മുൻപേ തുടങ്ങിയിരുന്നു. WMC യുടെ ഗ്ലോബൽ റീജൻ നേതാക്കൾ നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് പ്രൊവിൻസ് രൂപീകരിക്കാൻ സാധിച്ചത്. കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും അംഗങ്ങളെ തിരഞ്ഞെടുക്കുവാനും പരിചയപ്പെടുന്നതിനുമായി അമേരിക്ക റീജൻ പ്രസിഡന്‍റ് നടത്തിയ കലിഫോർണിയ സന്ദർശനം വളരെ സഹായകമായി. കലിഫോർണിയ പ്രൊവിൻസ് രൂപീകരണത്തിന് നിസ്സീമമായി പ്രവർത്തിച്ച എല്ലാവർക്കും അകമഴിഞ്ഞ നന്ദി പ്രഥമ പ്രസിഡന്‍റ് അറിയിച്ചു. കലിഫോർണിയ പ്രൊവിൻസ് ചെയർ റീനു ചെറിയാൻ, പ്രസിഡന്‍റ് ജേക്കബ് എഫ്രേം, വൈസ് പ്രസിഡന്‍റ് ജെറിൻ തോമസ് ജെയിംസ്, സെക്രട്ടറി ഡോക്ടർ രേവതി N.S, ട്രഷറർ അശ്വിൻ എം ജി ദാസ്, മെമ്പർമാരായി ജോജോ മാത്യു, ജോബി വരമ്പേൽ തുടങ്ങിയവർ സത്യ പ്രതിജ്ഞ ചെയ്തു.

English Summary:

World Malayali Council (WMC) California Province Came into Existence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com