ADVERTISEMENT

കനക്ടികട്ട് ∙ കഴിഞ്ഞ പതിനഞ്ചു വർഷമായി കനക്‌ടിക്കട്ടിൽ സുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന മലയാളി അസോസിയേഷൻ ഓഫ് സതേൺ കനക്ടികട്ടിന്റെ (മാസ്കോൺ)  2024 –25 വർഷത്തെ പ്രസിഡന്റായി ശ്രീജിത്ത് നമ്പറമ്പത്ത്, വൈസ് പ്രസിഡന്റുമാരായി ജയാ ജിബി, ജേക്കബ് മാത്യു എന്നിവരെയും, സെക്രട്ടറിയായി രഷ്മി പാറക്കലിനേയും, ജോ. സെക്രട്ടറിയായി ജോബിൻ ജോർജിനേയും ട്രഷറർ ആയി ജോ കളരിക്കലിനേയും ജോ. സെക്രട്ടറിയായി ഉണ്ണി തോയക്കാട്ടിലിനേയും തിരഞ്ഞെടുത്തു.

ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായി ടിജോ ജോഷ്, വീണ രമേഷ്, അശ്വതി, രാജീവൻ, കൗശിക് പ്രകാശ്, ക്ലാരൻസ് സേവ്യർ, ശിവാ പ്രശാന്ത്, ബോണി കുമാർ, ദീപാ കെലോത്ത്, ജോ ക്രിസ്റ്റോ, ജെന്നിഫർ ജോർജ് എന്നിവരേയും തിരഞ്ഞെടുത്തു. മുൻ വർഷങ്ങളിലെന്ന പോലെ വൈവിധ്യങ്ങളായ പരിപാടികൾ 2024 ലും ഉണ്ടാകുമെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് അറിയിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ടിജോ ജോഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് മാസ്കോൺ നടത്തിയതെന്നും തുടർന്നും എല്ലാവരുടേയും സഹായ സഹകരണങ്ങൾ പുതിയ ഭരണ സമതിക്ക് ഉണ്ടാകണമെന്നും ശ്രീജിത്ത് അഭ്യർഥിച്ചു.

English Summary:

New Leadership for the Malayali Association of Southern Connecticut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com