ADVERTISEMENT

അമേരിക്കയിൽ ഡാലസിനടുത്തുള്ള ലാന്റാന എന്ന ചെറിയ നഗരത്തിൽ സ്വച്ഛമായി ജീവിക്കുകയാണ് ഗന്ധർവഗായകൻ യേശുദാസ്. ഇന്ത്യയെ സംബന്ധിച്ചു സാധാരണ ഭാഷയിൽ പറഞ്ഞാൽ സെലിബ്രിറ്റികളുടെ സെലിബ്രിറ്റിയായ യേശുദാസ് ലാളിത്യത്തിന്റെ ലാളിത്യത്തോടെയാണ് ഇവിടെ സ്വന്തം ജീവിതം നയിക്കുന്നത്. 

yesudas-us1
കെ.ജെ.യേശുദാസ്

ഗായകനായ യേശുദാസിനെ നാം തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കാം. പക്ഷേ ഒരു ചിത്രകാരൻ, ശിൽപി, രൂപകൽപകൻ, തുടങ്ങിയ നിലകളിലെ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട്! സ്വന്തം വീടിന്റെ രണ്ടാം നിലയിൽ സ്വയം നിർമിച്ച സ്റ്റുഡിയോയിലാണ് വടക്കും നാഥൻ എന്ന സിനിമയിലെ 'ഗംഗേ'... എന്ന ഗാനം പാടി റെക്കോർഡു െചയ്തത്. ഇതോടൊപ്പം ഒരനുഭവം കൂടി പറയാം. 

yesudas-us
കെ.ജെ.യേശുദാസ്, പ്രഭ യേശുദാസ്, ഫാ.ജോൺ പിച്ചാപ്പിള്ളി എന്നിവർക്കൊപ്പം ബിനോയ് സെബാസ്റ്റ്യൻ

ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ കണ്ടത് വെളുത്ത ഷോട്സും ടീഷർട്ടുമിട്ട് പലകയ്ക്കു ചിന്തേരിട്ടു മിനുക്കുന്ന ദാസേട്ടനെയാണ്. രണ്ടാം നിലയിൽ തന്നെ സ്വയം രൂപകൽപന ചെയ്തു സ്വയം പണിതുകൊണ്ടിരുന്ന മൂവി തിയറ്ററിന്റെ പണിത്തിരക്കിലായിരുന്നു അദ്ദേഹം. ആ മൂവി തിയറ്ററിന്റെ ഭംഗിയും പ്രൗ‍ഢിയും അദ്ദേഹത്തിന്റെ പ്രതിഭയുടെ മറ്റൊരുദാഹരണമാണ്. ആഗോള സംഗീത പ്രേമികളുടെ ആദരവും അംഗീകാരവും നേടിയിട്ടുള്ള അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെക്കുറിച്ച് എല്ലാവർക്കും അറിയാം. അമേരിക്കയിൽ ചെറിയ നഗരത്തിൽ സ്വച്ഛമായി ജീവിക്കുന്ന ശതാഭിഷിക്തനായ ദാസേട്ടന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പാർശ്വവീക്ഷണം. പൂർണരൂപം വായിക്കാം: https://www.manoramaonline.com/music/music-news/2024/01/09/american-life-of-legend-kj-yesudas.html

English Summary:

American life of KJ Yesudas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com