ADVERTISEMENT

ഫില‍ഡൽഫിയ ∙  ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 30 ശനിയാഴ്ച്ച് വൈകിട്ട് ആറിന് സിറോ മലബാർ കത്തോലിക്കാ ദോവലായത്തിലെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. വ്യക്തി ജീവിതത്തിലെ വിവിധ വശങ്ങളിലൂടെയുള്ള കാര്യങ്ങൾ അപഗ്രഥിച്ച് വളരെ അർത്ഥവത്തായ ക്രിസ്മസ് സന്ദേശം നൽകിയ റവ. ഫാ. ജേക്കബ് ജോൺ, എല്ലാവരെയും സ്വാഗതം ആശംസിച്ചുകൊണ്ട് സണ്ണി കിഴക്കേമുറി (പ്രസിഡന്റ് കോട്ടയം അസോസിയേഷൻ), ജോബി ജോർജ്, സുരേഷ് നായർ (ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരള ഫോറം) സുമോദ് നെല്ലിക്കാല (പ്രസിഡന്റ്, പമ്പാ മലയാളി അസോസിയേഷൻ) എന്നിവർ പുതുവത്സരാശംസകൾ നേർന്ന് സംസാരിക്കുകയും കുര്യൻ രാജൻ (ജന. സെക്രട്ടറി) എല്ലാവർക്കും നന്ദി അറിയിക്കുകയും മാത്യു ഐപ്പ്, വർഗീസ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടന്ന പിക്നിക്കിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കുകയുമുണ്ടായി.

kottayam-association4

കോട്ടയം അസോസിയേഷന്‍റെ നേതൃത്വത്തിൽ കോട്ടയം പാമ്പാടിയിൽ കുറ്റിക്കൽ ചുഴക്കുന്നേൽ ജോസഫ് മാത്യുവിന്‍റെയും ജസ്സി മാത്യുവിന്‍റെയും മകൾ ജിൻസി മാത്യുവിന് വിവാഹം സഹായം നിധിയും സംഘടന നൽകുന്ന പഠന സഹായ പദ്ധതികളെപ്പറ്റി വിശദീകരിച്ചു. അംഗങ്ങളുടെ ഇടയിലെ കൂട്ടായ പ്രവർത്തനങ്ങളുടെ വിജയമാണ് ഈ സംഭരങ്ങളുടെ പൂർത്തികരണമെന്നും.കൂടാതെ ജീവകാരുണ്യപ്രവർത്തനങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്ന എല്ലാ വ്യക്തികളോടും സ്ഥാപനങ്ങളോടും സാജൻ വർഗീസ് (ചാരിറ്റി കോഡിനേറ്റർ)  അറിയിച്ചു. 

kottayam-association1

ബെന്നി കൊട്ടാരം, സാബു പാമ്പാടി എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി. ലാൽ അങ്കമാലി, പ്രേം കൃഷ്ണ എന്നിവർ നടത്തിയ ഗാനമേളയും മിമിക്രിയും അരങ്ങു തകർത്തു കാണികളെ ആനന്ദിപ്പിച്ചു. ജസ്ലിൻ മാത്യുവിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഗാനങ്ങളും ഏറെ ഇമ്പകരമായിരുന്നു. ജോഹൻ ജോസഫ്, ഡയിസൺ അരുൺ, മിലൻ അലക്സ്, മിലാന അലക്സ്, മിനൻ അലക്സ്, ദിയാ അരുൺ, പൂജാ ലാൽ, അലീഷ്യ ജോൺ, ദേവിക രജ്ജിത്, രോഹിണി ഹേമന്ദ് എന്നിവരുടെ നൃത്തങ്ങളും കാണികളുടെ മുക്തകണ്ഠമായ പ്രശംസകൾക്ക് പാത്രീഭൂതരായി. തുടർന്ന് എല്ലാവർക്കും സ്വാദിഷ്ഠമായ ഭക്ഷണവും ഒരുക്കുകയുണ്ടായി.

kottayam-association2

ഈ ആഘോഷങ്ങളുടെ വിജയത്തിനായി ജോസഫ് മാണി, സാബു ജേക്കബ്, ജെയിംസ്, ആന്ത്രയോസ്, ജീമോൻ ജോർജ്, ജോൺ പി. വർക്കി, ഏബ്രഹാം ജോസഫ്, ജെയിസൺ വർഗീസ്, രാജു കുരുവിള, സജു സക്കറിയ, വർക്കി പൈലോ, മാത്യു പാറക്കൽ, സെറിൻ കുരുവിള എന്നിവരുടെ നേതൃത്വത്തിലും വനിതാ ഫോറത്തിന്റെ സഹകരണത്തിലുമായിട്ടാണ് നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com