ADVERTISEMENT

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യൂക്കേഷൻ സെന്‍ററും സംയുക്തമായി ഈ മാസം 20 ന് വൈകീട്ട് 3. 30ന് ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു. ഗാർലൻഡ് കേരള അസോസിയേഷൻ ഓഫിസിലാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. ഹരി പിള്ള (സിപിഐ) യാണ് ടാക്സ് സെമിനാറിന് നേതൃത്വം നൽകുന്നത്. ആനുകാലിക ടാക്സ് വിഷയങ്ങളെ കുറിച്ചുള്ള വിശദീകരണവും സംശയങ്ങൾ ദുരീകരികുന്നതിനുള്ള അവസരവും സെമിനാറിൽ  ലഭ്യമാണ്. ഏവരെയും ക്ഷണിക്കുന്നതായി  പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ, സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ അറിയിച്ചു പ്രവേശനം സൗജന്യമാണ്.

English Summary:

Dallas Kerala Association Tax Seminar on january 20th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com