ADVERTISEMENT

അൽ പാസോ ∙ യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ കൂടുതൽ എക്സിക്യൂട്ടീവ് ഓർഡറുകൾ നിയമ വിരുദ്ധ കുടിയേറ്റങ്ങൾക്കെതിരെ ഒപ്പു വച്ചിട്ടുണ്ട്. പക്ഷേ കുടിയേറ്റ ശ്രമങ്ങൾ നാൾക്കു നാൾ കൂടി വരികയാണ്. ലോകമൊമ്പാടും നിന്നും ഉള്ള കുടിയേറ്റക്കാർ ട്രെയിനുകളിലും ബസുകളിലുമായി ദിനം പ്രതി പതിനായിരത്തിൽ അധികം പേര് പ്രതിദിനം മെക്സിക്കോ ബോർഡർ എത്തികൊണ്ടിരിക്കുകയാണെന്ന്‌ യു എസ് ഏജന്‍റ്സ് പറയുന്നു. കുടുംബങ്ങൾ അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ബോർഡർ മതിലിലും ബാർബഡ്‌ വയറുകളിലും വിടവ് കണ്ടെത്തി ഇഴഞ്ഞു കയറുന്ന ദൃശ്യങ്ങൾ പുറത്തു വന്നത് വൈറ്റ്  ഹൗസ്‌ നിഷേധിച്ചു.

കുടിയേറ്റ പ്രശ്നങ്ങൾ നേരിടാൻ കൂടുതൽ ധനം ആവശ്യമാണെന്ന നിലപാടിലാണ് ഭരണകൂടം. 2023 ഒക്ടോബറിൽ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്ന 14 ബില്യൻ ഡോളർ ഭൂരിഭാഗവും ബോർഡർ ഏജൻന്‍റുമാർ  , ഇമ്മിഗ്രേഷൻ ജഡ്ജസ്, ഡീപോർട്ടഷൻ ഓഫിസേഴ്സിനും വേണ്ടിയായിരുന്നു. 2023 മാർച്ചിൽ 163000 നിയമ വിരുദ്ധ കടന്നു കയറ്റങ്ങൾ ഉണ്ടായി. എന്നാൽ 936 അപേക്ഷകളിൽ  മാത്രമേ നടപടി എടുത്തതായി റെക്കോർഡിൽ ഉള്ളൂ. ഇമിഗ്രേഷൻ കോടതി റെക്കോർഡ് അനുസരിച്ചു ഈ നിയമം 2023 മെയ് മുതൽ സെപ്തംബർ വരെ ഉള്ള നിയമ വിരുദ്ധ കടന്നു കയറ്റങ്ങളിൽ 7 % നു എതിരേ മാത്രമെ പ്രയോഗിച്ചിട്ടുള്ളു. കടന്നു കയറ്റം നടത്തുന്ന കുടുംബങ്ങൾ ഒരു പ്രധാന പ്രശ്നമാണ്. പ്രായപൂർത്തി ആകാത്തവരെ 20 ദിവസത്തിൽ കൂടുതൽ ഇമിഗ്രേഷൻ കസ്റ്റഡിയിൽ വയ്ക്കാനാകില്ല. 

English Summary:

More than 10,000 Illegal Immigrants are Reportedly Trying to Cross the US Border from Mexico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com