ADVERTISEMENT

ന്യൂയോർക്ക് ∙ യു എസ് സ്‌കൂളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്വേഷ കുറ്റകൃത്യങ്ങൾ 2018നും 2022നും ഇടയിൽ ഇരട്ടിയായതായി എഫ്ബിഐ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കറുത്തവർഗ്ഗക്കാരായ  വിദ്യാർഥികളാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇരകൾ. തുടർന്ന് എൽജിബിടിക്യുയും ജൂത  വിദ്യാർഥികളുമാണ് ഇരകളായിരിക്കുന്നത്.

ഫെഡറൽ ഗവൺമെന്‍റ് ഈ വിഷയത്തിൽ ആദ്യം പുറപ്പെടുവിച്ച റിപ്പോർട്ട് അനുസരിച്ച് എലിമെന്‍ററി സ്‌കൂളുകളിലും സെക്കൻഡറി സ്‌കൂളുകളിലും കോളേജുകളിലും 2022-ൽ ഏകദേശം 1,300 വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 2018-ൽ ഇത് 700ൽ നിന്ന് 90 ശതമാനം വർധിച്ചു. യുഎസിലെ 10 വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഒന്ന് സ്‌കൂളുകളിൽ നടക്കുന്നതായിട്ടാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പല ഇരകളും പ്രതികാര ഭയത്താൽ തങ്ങളുടെ അനുഭവങ്ങൾ പൊലീസിനെ അറിയിക്കുന്നില്ല. 

English Summary:

FBI report: School crime rates doubled in US from 2018 to 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com