ADVERTISEMENT

കലിഫോർണിയ ∙ അമേരിക്കയിൽ ജീവിച്ചിരിക്കുന്നരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ എഡി സെക്കരെല്ലി 116 ജന്മദിനം ആഘോഷിക്കുന്നതിന് തയ്യാറെടുക്കുന്നു. ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നരിൽ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയും കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രായമുള്ള വ്യക്തിയുമാണ് ഇവർ. അയൽക്കാരും നാട്ടുകാരും ചേർന്ന് ജന്മദിനം വിപുലമായി ആഘോഷിക്കുന്നതിനാണ് ഒരുങ്ങുന്നത്.

അടുത്ത മാസം അഞ്ചിനാണ് പിറന്നാൾ. ഇതോടെ അനുബന്ധിച്ച് അടുത്ത മാസം നാലിന്  ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കാൻ  സമൂഹ മാധ്യമത്തിൽ  ആഷ്ലി പെർസിക്കോയെന്ന  ഉപയോക്താവ്  ആവശ്യപ്പെട്ടിട്ടുണ്ട്.  1908ൽ വില്ലിറ്റിൽ ഇറ്റലിയൻ കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് ജനിച്ച സെക്കരെല്ലി ഏഴു സഹോദരങ്ങളിൽ മൂത്തവളാണ്. 1927ൽ വില്ലിറ്റ്സ് യൂണിയൻ ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. 1933ൽ എൽമർ കീനനെ വിവാഹം കഴിച്ചു. 1984-ൽ ആദ്യ ഭർത്താവ് എൽമർ കീനൻ മരിച്ചപ്പോൾ, ചാൾസ് സെക്കരെല്ലിയെ അവർ വിവാഹം കഴിച്ചു. 1990ൽ ചാൾസ് സെക്കരെല്ലി മരിച്ചു.

English Summary:

Oldest person in America prepares for birthday celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com