ADVERTISEMENT

കൊളംബിയ ∙ കൊളംബിയയിലെ  വിമാനത്താവളത്തിൽ വിഷമുള്ള തവളകളുമായി എത്തിയ സ്ത്രീ അറസ്റ്റിൽ. ഇവരുടെ സ്യൂട്ട്കേസിൽ 130 വിഷ തവളകൾ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. എൽ ഡൊറാഡോ എയർപോർട്ടിൽ ഉദ്യോഗസ്ഥർ സ്ത്രീയുടെ സ്യൂട്ട്കേസ് തുറക്കുന്നതും, കൊളംബിയയിലെ ഏറ്റവും വിഷമുള്ള ഉഭയജീവികളിൽ ഒന്നായ വംശനാശഭീഷണി നേരിടുന്ന ഹാർലെക്വിൻ തവളകളെ ചെറിയ ജാറുകളിൽ സൂക്ഷിച്ചിരിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം.

യുവതി തവളകളെ കടത്താൻ ശ്രമിക്കുകയായിരുന്നു. തവളകൾ നരിനോ ജനതയിൽ നിന്നുള്ള സമ്മാനമാണെന്ന് യുവതി അവകാശപ്പെട്ടു. എന്നിരുന്നാലും. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. തവളകളെ വന്യജീവി പുനരധിവാസ കേന്ദ്രത്തിലേക്ക്  മാറ്റി.

English Summary:

Attempt to Smuggle Poisonous Frogs; The Woman was Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com