ADVERTISEMENT

ബെൽറോസ് (ന്യൂയോർക്ക്) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്‍റെ കിക്കോഫ് മീറ്റിങ്ങിന് ബെൽറോസ് സെന്‍റ് ജോൺസ് ഓർത്തഡോക്സ് ഇടവക വേദിയായി. ഇടവക മെത്രാപ്പൊലീത്ത സഖറിയ മാർ നിക്കളാവോസിന്‍റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ വിശ്വാസികൾ പങ്കെടുത്തു. 'വന്ന് കാണാനും' കോൺഫറൻസ് സ്വയം രുചിച്ചറിവാനും മെത്രാപ്പൊലീത്ത വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. ഫാ. ജോർജ് ചെറിയാൻ (വികാരി), സജി വർഗീസ് (ഇടവക സെക്രട്ടറി) എന്നിവർ കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. 

ജോൺ താമരവേലിൽ (ഫൈനാൻസ് മാനേജർ), ദീപ്തി മാത്യു (സുവനീർ എഡിറ്റർ), ബിപിൻ മാത്യു (മീഡിയ കമ്മിറ്റി അംഗം) എന്നിവർ  കോൺഫറൻസ് സംഘാടക സംഘത്തിലുണ്ടായിരുന്നു. അജയ് വർഗീസ് (ട്രസ്റ്റി), ജോൺ ജേക്കബ് (മലങ്കര അസോസിയേഷൻ അംഗം) എന്നിവരും വേദി പങ്കിട്ടു. കോൺഫറൻസിനോടനുബന്ധിച്ച്‌  ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പരിപാടികളുടെയും പ്രസംഗകരുടെയും വിശദാംശങ്ങൾ നേതാക്കൾ നൽകി. ജോൺ ജേക്കബ് വർഷങ്ങളായി ഫാമിലി കോൺഫറൻസിൽ പങ്കെടുത്തതിന്‍റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയും കോൺഫറൻസിനെ ഒരു ആത്മീയ അവധിക്കാലമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ജോൺ താമരവേലിൽ കോൺഫറൻസ് വിശദാംശങ്ങളെക്കുറിച്ച് സംസാരിക്കുകയും സഭാംഗങ്ങളുടെ പങ്കാളിത്തം അഭ്യർത്ഥിക്കുകയും ചെയ്തു. കോൺഫറൻസിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ആകർഷണീയമായ സുവനീറിൽ ഉൾപ്പെടുത്തുവാൻ സർഗാത്മ സംഭാവനകളും ആശംസകളും പരസ്യങ്ങളും നൽകി സഹകരിക്കുവാൻ ദീപ്തി മാത്യു അഭ്യർത്ഥിച്ചു.

കോൺഫറൻസിന്‍റെ ധനശേഖരണാർത്ഥം തയ്യാറാക്കിയിട്ടുള്ള റാഫിളിനെപ്പറ്റിയും ആകർഷകമായ സമ്മാനങ്ങളെപ്പറ്റിയും അജയ് വർഗീസ് വിശദീകരിച്ചു. സ്‌പോൺസർഷിപ് അവസരങ്ങളെപ്പറ്റിയും ആനുകൂല്യങ്ങളെക്കുറിച്ചും ബിപിൻ മാത്യു സംസാരിച്ചു. ഇടവകയ്ക്കുവേണ്ടി സജി വർഗീസ് സുവനീർ പരസ്യത്തിന്‍റെ ചെക്ക് നൽകി സമ്മേളനത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. സാബു നൈനാൻ, അജയ് വർഗീസ്, ജോർജ് പി മാത്യു, ഫിലിപ്പോസ് മത്തായി എന്നിവർ റജിസ്‌ട്രേഷൻ, സ്‌പോൺസർഷിപ്പ്, സുവനീർ, റാഫിൾ എന്നിവയിൽ സഹകരിച്ചുകൊണ്ട് പിന്തുണ അറിയിച്ചു. ഇടവക മെത്രാപ്പൊലീത്തയുടെ ആത്മീയ നേതൃത്വത്തിനും ഇടവക വികാരിയുടെയും ഇടവകാംഗങ്ങളുടെയും അകമഴിഞ്ഞ പിൻതുണയ്ക്കും ജോൺ താമരവേലിൽ നന്ദി പറഞ്ഞു.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം  റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്‍റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ്  കോൺഫറൻസിന്‍റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

English Summary:

Family - Youth Conference Registration at Belrose St. John's Orthodox Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com