ADVERTISEMENT

കൊപ്പേൽ / ടെക്‌സസ് ∙ ഷിക്കാഗോ സിറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് അൽഫോൻസാ സിറോ മലബാര്‍ ദേവാലയത്തിന്റെ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ ചുമതലയേറ്റു. റോബിൻ കുര്യൻ , ജോഷി കുര്യാക്കോസ് , റോബിൻ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടൂർ എന്നിവരാണ് ഇടവകയുടെ പുതിയ കൈക്കാരന്മാർ.  ഇടവക വികാരി റവ. ഫാ. മാത്യുസ് കുര്യൻ മുഞ്ഞനാട്ട് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞാണു പുതിയ ട്രസ്റ്റിമാർ ചുമതലയേറ്റത്. സെബാസ്റ്റ്യൻ പോൾ സെക്രട്ടറിയായി ചുമതലയേറ്റു.

പാരീഷ് കൗണ്‍സിലില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലു കൈക്കാരന്മാരും വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും, സൺഡേസ്‌കൂൾ, ആത്മീയ സംഘടനകളെ പ്രതിനിധികരിച്ചു നോമിനേറ്റു ചെയ്തവരും ഉള്‍പ്പെട്ട ഇരുപത്തിമൂന്നുപേരാണ് പുതുതായി ചുമതലയേറ്റത്‌. റവ. ഫാ. മാത്യുസ് മുൻപാരിഷ് കൗണ്‍സിലിനു നന്ദി അറിയിക്കുകയും , പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേരുകയും ചെയ്തു. ഫാ ജിമ്മി എടക്കളത്തൂർ സന്നിഹിതനായിരുന്നു.

English Summary:

New Parish Council Leadership for Coppell St. Alphonsa Parish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com