ADVERTISEMENT

വാഷിങ്ടൺ ∙ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. കമാൻഡ് സെന്ററും ആയുധ കേന്ദ്രവുമടക്കം 36 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. ആഗോളവ്യാപാരത്തെ തടസപ്പെടുത്തുകയും മനുഷ്യജീവനുകൾ അപകടത്തിലാക്കുകയും ചെയ്തുകൊണ്ട് ചെങ്കടലിൽ ഹൂതികൾ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഇതെന്ന് അമേരിക്ക പറഞ്ഞു.

നവംബർ മുതലാണ് ഹൂതികൾ ചെങ്കടലിനെ ലക്ഷ്യമിടുന്നത്. ഇസ്രയേൽ–ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ പലസ്തീനെ പിന്തുണച്ചുകൊണ്ട് ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വച്ചായിരുന്നു ഇവരുടെ ആക്രമണം. ജനുവരി 28ന് ജോർദാനിൽ മൂന്ന് യുഎസ് സൈനികർ ഹൂതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നാൽപതിലേറെ പേർക്ക് പരുക്കേറ്റിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ ഇറാഖിലും സിറിയയിലുമുള്ള ഹൂതികൾക്കെതിരെ അമേരിക്ക ഏകപക്ഷീയമായ ആക്രമണം നടത്തി. അതിനു പിന്നാലെയാണ് സംയുക്ത ആക്രമണവുമായി അമേരിക്കയും ബ്രിട്ടനും രംഗത്തെത്തിയത്. ഹൂതികൾക്കെതിരായ ആക്രമണത്തിനു പുറമേ, ആഗോള വ്യാപാരത്തിന്റെ 12 ശതമാനം വഹിക്കുന്ന കപ്പൽപാതയിലെ ചരക്കുനീക്കം സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ബഹുരാഷ്ട്ര നാവിക ദൗത്യസേനയും അമേരിക്ക രൂപീകരിച്ചിട്ടുണ്ട്.

English Summary:

Joint Attack by US and British Forces on Houthi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com