ADVERTISEMENT

ടൊറന്‍റോ ∙ മലയാളി സമാജത്തിന്‍റെ 2024-25 വർഷത്തേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു. 2023-24 വർഷത്തെ ഭരണസമിതിയുടെ പാനൽ തന്നെ വീണ്ടും നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നു. മറ്റു പാനലുകളൊന്നും പത്രിക സമർപ്പിച്ചില്ല. അതിനാൽ നാമനിർദേശ പത്രിക സമർപ്പിച്ച പാനൽ എതിരില്ലാതെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  

വാഹന നിർമാണ കമ്പിനിയുടെ  ജനറൽ മാനേജറായി പ്രവർത്തിക്കുന്ന രാജേന്ദ്രൻ തലപ്പത്താണ് ഇക്കുറിയും സമാജത്തെ നയിക്കുക. 1993 മുതൽ സമാജവുമായി ബന്ധപ്പെട്ടു പല പദവികളിൽ  സേവനം അനുഷ്ടിച്ചിട്ടുള്ള ആളാണ് അദ്ദേഹം. 2023ലും സമാജത്തെ നയിച്ചത് രാജേന്ദ്രൻ തലപ്പത്താണ്. ടൊറന്‍റോയിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായ ജോർജ് എം ജോർജാണ് വൈസ് പ്രസിഡന്‍റ്.

ഐടി പ്രഫഷണൽ സുബിൻ സ്കറിയയെ സെക്രട്ടറിയായും, അധ്യാപികയായ ഷീജ ജോസഫിനെ ജോയിന്‍റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. അക്കൗണ്ടന്‍റായ സിജു മാത്യുവിനെ ട്രഷററായും, നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ടോജി പുളിക്കലിനെ ജോയിന്‍റ് ട്രെഷററായും, ഐ ടി പ്രഫഷണലായ മനു മാത്യുവിനെ എന്‍റർടൈൻമെന്‍റ് കൺവീനറായും, അധ്യാപികയായ എലിസബത്ത് കലോണിനെ ജോയിന്‍റ് കൺവീനറായും, സ്പോർട്സ് കൺവീനറായി കാർ പാർട്സ് നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ഇസ്മായിൽ കുഴിച്ചാലിലിനെയും,ബ്രോഡ്‌കാസ്റ്റിങ് രംഗത്ത് പ്രവർത്തിക്കുന്ന സേതു വിദ്യാസാഗറിനെ പിആർഒ ആയും തിരഞ്ഞെടുത്തു. സഞ്ജീവ് എബ്രഹാം ചാക്കോയാണ് സമാജത്തിന്‍റെ  ഐടി കോ ഓർഡിനേറ്റർ.

അജിമാത്യു, അനിൽകുമാർ, അഗസ്റ്റിൻ തോമസ്, ബേസിൽ തേലക്കാട്ട്, സന്തോഷ് ജേക്കബ്,സെബാസ്റ്റ്യൻ ജോസഫ്, ഷാജ് വർഗീസ്, ഷിബു ജോൺ, ടോണി പുളിക്കൽ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. റെജി ചെറിയാൻ,മോഹൻലാൽ വട്ടമല എന്നിവരാണ് ഇന്‍റേണൽ ഓഡിറ്റർമാർ. ട്രസ്റ്റീ ബോർഡ് ചെയർമാൻ ടോമി കോക്കാട്ടിന്‍റെയും, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ ജോൺ പി ജോൺ, റോയ് ജോർജ്, ജോസഫ് മാത്യു, സണ്ണി ജോസഫ്, തോംസൺ ജോസഫ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ.

56 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ളതും നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പുരാതന മലയാളി സംഘടനകളിലൊന്നാണ്  ടോറോന്‍റോ മലയാളി സമാജം. ടോറോന്‍റോ നഗരത്തിലെ മാത്രമല്ല മറ്റു സമീപ നഗരങ്ങളിലെ മലയാളികളെയും കൂടി ഉൾക്കൊള്ളിക്കുന്ന രീതിയിലാണ് സമാജത്തിന്‍റെ രൂപകൽപന. പ്രവർത്തന മികവുകൊണ്ടും അംഗങ്ങളുടെ സാന്നിധ്യം കൊണ്ടും കാനഡയിലെ  മലയാളികൾക്കിടയിൽ എന്നും സജീവമായി നിൽക്കുന്ന സംഘടന കൂടിയാണ്  ടൊറന്‍റോ മലയാളി സമാജം അഥവാ ടിഎംഎസ്‌. ടൊറന്‍റോ മലയാളി സമാജം സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ചും മറ്റു വിവരങ്ങൾക്കുമായി സമാജത്തിന്‍റെ വെബ്സൈറ്റായ www.torontomalayaleesamajam.com സന്ദർശിക്കുക.

English Summary:

New Committee for Toronto Malayali Association.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com