ADVERTISEMENT

വാഷിങ്ടൻ ∙ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള 'നിയുക്ത നോമിനി' എന്ന് സ്വയം വിശേഷിപ്പിച്ച ഡൊണൾഡ് ട്രംപ്, തനിക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് തിങ്കളാഴ്ച സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

കൊളറാഡോ ബാലറ്റിൽ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുന്നതിനുള്ള കേസ് പരമോന്നത കോടതി പരിഗണിക്കാനിരിക്കെ, ട്രംപിന്റെ അഭിഭാഷകർ അദ്ദേഹത്തെ പുറത്താക്കുന്നത് 'ജനാധിപത്യ വിരുദ്ധമാണ്' എന്ന് വാദിച്ചു. സംസ്ഥാനത്ത് മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കാനുള്ള കൊളറാഡോയുടെ തീരുമാനത്തിനെതിരെ ട്രംപിന്റെ അഭിഭാഷകർ അപ്പീൽ സമർപ്പിച്ചിരുന്നു.

2020-ലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിൽ ട്രംപിന്റെ പങ്ക് , 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റൽ ആക്രമണത്തിൽ ട്രംപ് വഹിച്ച പങ്ക് എന്നിവ ചൂണ്ടിക്കാട്ടി ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ അയോഗ്യനാണെന്ന് കൊളറാഡോയിലെ പരമോന്നത കോടതി ഡിസംബറിൽ വിധിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com