ADVERTISEMENT

വാഷിങ്‌ടൻ ∙ എം ക്യൂ–9ബി ഡ്രോണുകൾ ഇന്ത്യയ്ക്ക് കൂടുതൽ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പ്രിൻസിപ്പൽ ഡപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ. ഇന്ത്യയ്ക്ക് അമേരിക്ക വിൽക്കുന്ന ഈ ഡ്രോണുകളുടെ  പൂർണ ഉടമസ്ഥാവകാശം ഇന്ത്യയ്ക്ക് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 31 എം ക്യൂ–9ബി റിമോട്ട് പൈലറ്റഡ് വിമാനങ്ങൾ അല്ലെങ്കിൽ ഡ്രോണുകൾ ഇന്ത്യയ്ക്ക് സൈനിക ആവശ്യത്തിനായി വിൽക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ്  അടുത്തിടെ കോൺഗ്രസിനെ അറിയിച്ചിരുന്നു.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റും ഡ്രോണുകളുടെ നിർമാതാക്കളായ ജനറൽ അറ്റോമിക്‌സും വിൽപനയിലെ പുരോഗതി  ഇന്ത്യയെ അറിയിച്ചു. 31 അത്യാധുനിക എം ക്യൂ–9ബി സ്കൈ ഗാർഡിയൻ ഡ്രോണുകൾ ഏറ്റെടുക്കുന്നതിന് വഴിയൊരുക്കുന്ന ഏകദേശം 4 ബില്യൻ ഡോളറിന്‍റെ യുഎസുമായുള്ള കരാർ ഇന്ത്യയുടെ പ്രതിരോധ ശേഷിയെ മുന്നോട്ട് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഡ്രോൺ കരാർ.

English Summary:

US Says MQ-9B Drones will Provide India with Enhanced Maritime Security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com