വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ; പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
Mail This Article
വെസ്റ്റ് ചെസ്റ്റര്‍∙ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ 2024 ലേക്കുള്ള പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡന്‍റായി വർഗീസ് എം കുര്യൻ (ബോബൻ), സെക്രട്ടറി: ഷോളി കുമ്പിളിവേലി, ട്രഷറര്‍: ചാക്കോ പി ജോർജ് (അനി), വൈസ് പ്രസിഡന്‍റ്: ജോയി ഇട്ടൻ, ജോ. സെക്രട്ടടറി: നിരീഷ് ഉമ്മൻ, ജോയിന്‍റ് ട്രഷർ അലക്സാണ്ടർ വർഗീസ് എന്നിവർ സ്ഥാനമേറ്റു.
മുൻ പ്രസിഡന്‍റ് ടെറസൺ തോമസ് അസോസിയേഷന്‍റെ ഡോക്യൂമെന്‍റസ് പുതിയ പ്രസിഡന്‍റ് വർഗീസ് എം കുര്യനും ട്രഷർ അലക്സാണ്ടർ വർഗീസ് ബാങ്ക് ഡോക്യൂമെന്‍റസ് പുതിയ ട്രഷർ ചാക്കോ പി ജോർജിനും കൈമാറി. സെക്രട്ടറി ഷോളി കുമ്പിളിവേലി തന്നെയാണ് പുതിയ സെക്രട്ടറിയും. ട്രസ്റ്റീ ബോർഡ് ചെയർമാൻ രാജ് തോമസ് അധികാര കൈമാറ്റത്തിന് നേതൃത്വം നൽകി. കമ്മിറ്റി അംഗങ്ങളായി തോമസ് കോശി, ജോൺ സി വർഗീസ്, ശ്രീകുമാർ ഉണ്ണിത്താൻ, ജെ. മാത്യൂസ്, എ .വി. വർഗീസ്, ആന്‍റോ വർക്കി, മാത്യു ജോസഫ് , ജോണ്‍ തോമസ്, കെ. കെ. ജോൺസൻ, ജോ ഡാനിയേൽ, ഗണേശ് നായർ, സുരേന്ദ്രൻ നായർ, ജോൺ കുഴിയാഞ്ഞൾ (ബോബി), ജോർജ് തങ്കച്ചൻ, വർഗീസ് ചാക്കോ, ജോൺ ഐസക്, ജോർജ് കുഴിയാഞ്ഞാൽ, ട്രസ്റ്റി ബോര്‍ഡിലേക്ക് ഇട്ടൂപ്പ് ദേവസ്യ, ഓഡിറ്റേഴ്‌സ് ആയി തോമസ് പോയികയിൽ, തിപു തരകൻ എന്നിവരും സ്ഥാനമേറ്റു.
പുതിയ ട്രസ്റ്റീ ബോർഡ് ചെയർമാനായി രാജ് തോമസും സ്ഥാനമേറ്റു നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ കെ. ജെ. ഗ്രഗറി, രാജൻ ടി ജേക്കബ്, കുരിയാക്കോസ് വർഗീസ് എന്നിവരും സന്നിതർ ആയിരുന്നു അസോസിയേഷന്‍റെ ഫാമിലി നൈറ്റ്, ഏപ്രിൽ 20 ശനിയാഴ്ചയും, പിക്കിനിക്ക് ജൂൺ 29 ശനിയാഴ്ചയും, ഓണം സെപ്റ്റംബർ 21 ശനിയാഴ്ചയും നടത്തുവാൻ തിരുമാനിച്ചു.
പ്രോഗ്രാം കോർഡിനേറ്റർസായി ടെറൻസൺ തോമസിനെയും, ശ്രീകുമാർ ഉണ്ണിത്താനെയും തിരഞ്ഞെടുത്തു. സോവിനിയർ: ശ്രീകുമാർ ഉണ്ണിത്താൻ, ആന്‍റോ വർക്കി, ജോർജ് തങ്കച്ചൻ, കെ. കെ. ജോൺസൻ എന്നിവരെയും. ബിൽഡിംഗ് കമ്മിറ്റി: ടെറൻസൺ തോമസ് (ചെയർ), തോമസ് കോശി, ജോൺ ഐസക്, ആന്‍റോ വർക്കി എന്നിവരെയും. മെമ്പർഷിപ്പ്: എ.വി. വർഗീസ് (ചെയർ) കെ.ജെ ഗ്രിഗറി, ജേക്കബ് മത്തായി, തോമസ് പോയികയിൽ എന്നിവരെയും. പിക്കിനിക്: കെ.ജെ ഗ്രിഗറി (ചെയർ), ജോ ഡാനിയേൽ, ജോൺ തോമസ്, തോമസ് ഉമ്മൻ, ഇട്ടൂപ് ദേവസ്യ, മാത്യു ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.
‘‘അസോസിയേഷന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന വര്‍ഷം അവിസ്‌മരണീയമാക്കനുള്ള ഒരുക്കത്തിലാണ് പുതിയ ഭാരവാഹികൾ. വെസ്റ്ചെസ്റ്ററിന്‍റ്റെയും സമീപ സമിപപ്രദേശങ്ങളിൽ ഉള്ള മലയാളികളുടെ ചരിത്രങ്ങളുടെയും പൈതൃകത്തിന്‍റെയും അഞ്ചു പതിറ്റാണ്ടിന്‍റെ ചരിത്രം കൂടിയാണ് നാം ആഘോഷിക്കാൻ പോകുന്നത്. കഴിഞ്ഞ അൻപത് വർഷമായി ഓരോ ആഘോഷങ്ങളിലും പുതുമയേറിയ ആശയങ്ങളും നൂതന പദ്ധതികളും നടപ്പാക്കി നമ്മുടെ അസോസിയേഷൻ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയമായി മാറിയ ഒരു അസോസിയേഷൻ ആണ്. 50-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, കഴിഞ്ഞ അമ്പതു വർഷം സംഘടനയെ നയിച്ച നേതാക്കന്മാരും പ്രവർത്തകരും അവരുടെ നിസാർദ്ധമായ പ്രവത്തനം ഒന്നുകൊണ്ടു മാത്രമാണ് ഈ സംഘടനാ ഉയരങ്ങളിലേക്ക് എത്തുവാൻ കഴിഞ്ഞത്. അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം ഒരു ചരിത്രമാവുകായണ്. ഈ വർഷം ആഘോഷത്തിന്‍റെ വർഷമാണ്. നിരവധി പദ്ധതികൾ ഈ കമ്മിറ്റി പ്ലാൻ ചെയ്തു നടപ്പിലാക്കും. അതിന് നിങ്ങളുടെ ഏവരുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന്’’ പ്രസിഡന്‍റ് വർഗീസ് എം കുര്യൻ (ബോബൻ), സെക്രട്ടറി: ഷോളി കുമ്പിളിവേലി, ട്രഷറര്‍: ചാക്കോ പി ജോർജ് (അനി), വൈസ് പ്രസിഡന്‍റ് ജോയി ഇട്ടൻ, ജോ. സെക്രട്ടടറി: നിരീഷ് ഉമ്മൻ, ജോയിന്‍റ് ട്രഷർ അലക്സാണ്ടർ വർഗീസ് എന്നിവർ അറിയിച്ചു.