ADVERTISEMENT

ന്യൂയോർക്ക്/തിരുവല്ല∙ മലങ്കര മാർത്തോമ്മാ  മെത്രാപ്പൊലീത്ത, ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ 75–ാം ജന്മദിനാഘോഷം ഈ മാസം 19ന് തിരുവല്ല സെന്‍റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വച്ച് സംഘടിപ്പിക്കുവാൻ  തീരുമാനിച്ചതായി ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അറിയിച്ചു 

ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സഭയിലും സമൂഹത്തിലും അനുഗ്രഹീതവും മാതൃകാപരവുമായ സേവനത്തിന്  ദൈവത്തെ സ്തുതിക്കുന്നു. അർഥവത്തായതും പ്രസക്തവുമായ ക്രിസ്തീയ സാക്ഷ്യത്തിലൂടെ സഭയെ നയിക്കുന്ന തിരുമേനിക്ക്  ആശംസകൾ അർപ്പിക്കുകയും ചെയ്യുന്നതായി യുയാക്കിം മാർ കൂറിലോസ് അറിയിച്ചു.   ഫെബ്രുവരി 19 തിങ്കളാഴ്ച  രാവിലെ 7.30ന് വിശുദ്ധ കുർബാനയും കൃതജ്ഞതാ ശുശ്രൂഷയും തുടർന്ന്, രാവിലെ 9 ന് അനുമോദന സമ്മേളനം ക്രമീകരിച്ചിരിക്കുന്നു.അഡ്വ. പി എസ് ശ്രീധരൻ പിള്ള(ഗോവ ഗവർണർ), മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ആശംസകൾ അർപ്പിക്കും. 

ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി സഭയുടെയും നിരണം-മാരാമൺ ഭദ്രാസനത്തിന്‍റെയും ആഭിമുഖ്യത്തിലുള്ള രണ്ട് ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ഈ ശുശ്രൂഷകളിലേക്കും യോഗങ്ങളിലേക്കും ഏവരെയും ക്ഷണിക്കുന്നതായി യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അറിയിച്ചു. 

English Summary:

75th birthday celebration of Theodosius Marthoma Metropolitan on February 19th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com