വിനോദ് ശ്രീകുമാർ മന്ത്ര കൺവൻഷൻ ചെയർ
Mail This Article
ന്യൂയോർക്ക് ∙ മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) രണ്ടാമത് ഗ്ലോബൽ കൺവെൻഷൻ ചെയർ ആയി വിനോദ് ശ്രീകുമാറിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.
നോർത്ത് കരോലീനയിലെ ഷാർലറ്റിൽ കൈരളി സത് സംഗു മായി ചേർന്ന് 2025 ൽ നടക്കുന്ന കൺവെൻഷൻ വിജയകരമായി നടത്തുവാൻ വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും മലയാളി സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ കരോലീന സംസ്ഥാനത്തു നടക്കുന്ന ഏറ്റവും മികച്ച കൺവൻഷൻ ആകും വരാനിരിക്കുന്നത് എന്നും, അതിനായി പരിശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഷാർലറ്റിലെ മലയാളി കുടുംബങ്ങൾ ഭൂരി ഭാഗവും യുവത്വത്തെ പ്രതിനിധികരിക്കുന്നു. അത് കൊണ്ട് തന്നെ യുവ ചൈതന്യം നിറഞ്ഞു നിൽക്കുന്ന കൺവെൻഷൻ ആകും 2025 സാക്ഷ്യം വഹിക്കുക എന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു.
നോർത്ത് കരോലിനയിലെ ഷാർലറ്റിൽ IT എഞ്ചിനീയർ ആണ് ശ്രീ വിനോദ്. 2023 ഷാർലറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ അസോസിയേഷൻ അഡ്വൈസറി ബോർഡ് അംഗം ആയി പ്രവർത്തിച്ചു വരുന്നു. കൊല്ലം സ്വദേശി ആണ്.
(വാർത്ത ∙ രഞ്ജിത് ചന്ദ്രശേഖർ)