ADVERTISEMENT

ന്യൂയോർക്ക് ∙ ബാങ്കോക്കിൽ വച്ച് നടന്ന വേൾഡ് മലയാളി ഫെഡറേഷ(WMF)ന്റെ ഗ്ലോബൽ കൺവൻഷനിൽവച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 164 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ ഈ രാജ്യങ്ങളിലെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ആനി ലിബുവിനാണ്. WMF ന്റെ ഗ്ലോബൽ ഹെല്പ് ഡസ്ക് ചുമതലയിലുള്ളപ്പോൾ നിർവ്വഹിച്ച സ്തുത്യർഹമായ സേവനങ്ങൾക്കുള്ള അംഗീകാരമാണ് പുതിയ ചുമതല. 

കോവിഡ് - ഉക്രൈൻ പ്രതിസന്ധി കാലഘട്ടങ്ങളിൽ വിവിധ രാജ്യങ്ങളിൽ ഉള്ള മലയാളികൾക്ക് വേൾഡ് മലയാളി ഫെഡറേഷൻ നിരവധി സഹായങ്ങൾ നൽകിയിരുന്നു. ആഗോളതലത്തിൽ നടത്തിയ ഈ ഇടപെടലുകളുടെ ചുക്കാൻ പിടിച്ചത് ആനി ലിബു നേതൃത്വം നൽകുന്ന ഗ്ലോബൽ ഹെൽപ്പ് ഡെസ്ക്കായിരുന്നു. പ്രധാനമന്ത്രിയുടെ അടക്കം പ്രശംസ നേടിയ ഉക്രൈൻ രക്ഷാ ദൗത്യം വേൾഡ് മലയാളി ഫെഡറേഷന് ചെറുതൊന്നുമല്ല ഖ്യാതി നൽകിയത്. പ്രതിസന്ധിഘട്ടങ്ങളിൽ ലോക മലയാളികൾക്കൊപ്പം കരുത്തും കരുതലുമായി നിന്ന വേൾഡ് മലയാളി ഫെഡറേഷന്റെ എല്ലാ രാജ്യങ്ങളിലും ഉള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ടത് ഇനി ഡോ. ആനി ലിബുവിന്റ ചുമതലയാണ്.

ആഗോള സംഘടനയുടെ ഏകോപനം ഒരു സ്ത്രീയുടെ കൈകളിൽ എത്തുന്നത് സംഘടനയുടെ സ്ത്രീശക്തീകരണ കാഴ്ചപ്പാടിന് ഒരു നിദാന്തമാണ്. സംഘടനയിലേക്കും അതിന്റെ ഉന്നത ചുമതലകളിലേക്കും സ്ത്രീകൾക്ക് കടന്നുവരാൻ ഇത് പ്രചോദനമാകും. ഡോ. ആനി ലിബുവിന്റെ നിയമനം വേൾഡ് മലയാളി ഫെഡറേഷന് കൂടുതൽ അംഗീകാരവും പ്രശംസയും നേടിക്കൊടുക്കും.

English Summary:

Dr. Annie Libu selected as the global coordinator of the World Malayali Federation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com