തിരഞ്ഞെടുക്കപ്പെട്ടാൽ ബൈഡന്റെ തോക്ക് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ട്രംപ്
Mail This Article
×
പെൻസിൽവേനിയ ∙ ബൈഡൻ ഭരണകൂടം കൊണ്ടുവന്ന തോക്ക് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതായി ഡൊണൾഡ് ട്രംപ് വെള്ളിയാഴ്ച നാഷണൽ റൈഫിൾ അസോസിയേഷൻ അംഗങ്ങൾക്ക് വാഗ്ദാനം നൽകി.
'തോക്ക് ഉടമകൾക്കും നിർമാതാക്കൾക്കുമെതിരായ ബൈഡന്റെ ആക്രമണം ഞാൻ ഓഫിസിൽ തിരിച്ചെത്തിയ ആദ്യ ആഴ്ചയിൽ തന്നെ അവസാനിപ്പിക്കും,' പെൻസിൽവാനിയയിലെ ഹാരിസ്ബർഗിൽ നടന്ന എൻആർഎയുടെ പ്രസിഡൻഷ്യൽ ഫോറത്തിൽ ട്രംപ് പറഞ്ഞു.
തോക്ക് നിയമങ്ങൾ ലംഘിക്കുന്ന വ്യാപാരികളിൽ നിന്ന് ഫെഡറൽ ലൈസൻസ് റദ്ദാക്കുന്ന ബൈഡൻ ഭരണകൂടത്തിന്റെ 'സീറോ ടോളറൻസ്' നയം പിൻവലിക്കുമെന്നും മുൻ പ്രസിഡന്റ് പ്രത്യേകം പറഞ്ഞു.
English Summary:
Donald Trump vows to undo Biden gun restrictions if re-elected
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.