ADVERTISEMENT

ഷിക്കാഗോ∙ മാരത്തൺ ലോക റെക്കോർഡ് ഉടമ കെൽവിൻ കിപ്തും (24) പരിശീലകൻ  ഗെർവൈസ് ഹക്കിസിമാനെയും കെനിയയിലുണ്ടായ കാർ അപകടത്തിൽ മരിച്ചു. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.  പടിഞ്ഞാറൻ കെനിയയിലെ എൽഡോറെറ്റിനും കപ്‌റ്റഗട്ടിനും ഇടയിലുള്ള റോഡിലായിരുന്നു അപകടം. ഈ പ്രദേശത്ത് ദീർഘദൂര ഓട്ടക്കാർക്കുള്ള പ്രശസ്തമായ പരിശീലന കേന്ദ്രമുണ്ട്. 

2 മണിക്കൂറും 1 മിനിറ്റും കൊണ്ട് മാരത്തൺ ഓടിയ ആദ്യ വ്യക്തിയാണ് കിപ്തം. ഒക്ടോബറിൽ നടന്ന ഷിക്കാഗോ മാരത്തണിൽ കെനിയൻ താരം എലിയഡ് കിപ്‌ചോഗെയെ മറികടന്ന് അദ്ദേഹം പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞയാഴ്ച രാജ്യാന്തര ട്രാക്ക് ഫെഡറേഷൻ വേൾഡ് അത്‌ലറ്റിക്‌സ് കിപ്‌റ്റത്തിന്റെ റെക്കോർഡ് അംഗീകരിച്ചു. വിവരം അറിഞ്ഞതിനെ തുടർന്ന ഉദ്യോഗസ്ഥസംഘത്തെ പ്രദേശത്തേക്ക് അയച്ചതായി കെനിയൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ പ്രസിഡന്‍റ് ജാക്‌സൺ ടുവേ പറഞ്ഞു.

English Summary:

World marathon record holder Kelvin Kiptum dies after car accident in Kenya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com