ADVERTISEMENT

ഡാലസ് ∙  ഡാലസിലെ വസതിയിൽ ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനെ മോഹൻലാൽ സന്ദർശിച്ചു. മലയാളികളുടെ അഭിമാനമായ രണ്ട് അതുല്യ പ്രതിഭകളെ ഒരേ ഫ്രെയിമിൽ കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകർ. യേശുദാസിനെ കാണാൻ മോഹൻലാൽ സുഹൃത്തുക്കൾക്ക് ഒപ്പമാണ് എത്തിയത്. പ്രിയപ്പെട്ട ദാസേട്ടനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ എന്ന കുറിപ്പോടെ മോഹൻലാൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ബറോസിന്റെ ഭാഗമായി അമേരിക്കയിൽ എത്തിയതായിരുന്നു മോഹൻലാൽ.

English Summary:

Actor Mohanlal meets K J Yesudas at America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com