ADVERTISEMENT

ന്യൂയോർക്ക്∙ അമേരിക്കയിൽ നിർമിത ബുദ്ധിയുടെ സഹായത്തോടുള്ള കോളുകൾ (എഐ ജനറേറ്റഡ് റോബോകോളുകൾ) നിരോധിച്ചു. രാജ്യത്ത് വോയ്‌സ് ക്ലോണിങ് മുഖേന നിരവധി പൗരന്മാരെ കബളിപ്പിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഓഡിയോയും വിഷ്വലുകളും സൃഷ്ടിക്കുന്നത് പുതിയ കാര്യമല്ല. പക്ഷേ സമീപകാലത്ത് സാങ്കേതികവിദ്യയുടെ പുരോഗതിയോടെ ഇത്തരം ഓഡിയോയും വിഷ്വലുകളും തിരിച്ചറിയുന്നത് പ്രയാസകരമാക്കി. 

ആളുകളെ ചൂഷണം ചെയ്യാനും സെലിബ്രിറ്റികളെ അനുകരിക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും എഐ നിർമിത റോബോകോളുകൾ കാരണമാകുന്നുണ്ടെന്ന്  ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പറഞ്ഞു. പരിചയമുള്ള വ്യക്തിയുടെ ശബ്ദം അതേപടി അനുകരിക്കുന്ന വോയ്‌സ് ക്ലോണിങ് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ന്യൂഹാംഷറിലെ ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ജോ ബൈഡന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നതിനെ തടയുന്നതിന് അദ്ദേഹത്തെ അനുകരിച്ച് വ്യാജ റോബോകോൾ നടത്തിയതിന് പിന്നാലെയാണ് ഈ നിരോധനം. 

ഇത്തരം നീക്കം നിർത്തലാക്കാനുള്ള കത്ത് വ്യാജ റോബോകോൾ വിളിച്ച കമ്പനിക്ക് അയച്ചിട്ടുണ്ടെന്നും ക്രിമിനൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിന് റോബോകോൾ ഉപയോഗിക്കുന്നത് രാജ്യത്തെ ഭരണസംവിധാനങ്ങൾക്ക് ഭീഷണിയാണ്. എഐ നിർമിത റോബോകോളുകളും  ശബ്ദങ്ങളും ഉപയോഗിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തതിനും അവ പ്രചരിപ്പിക്കുന്ന സേവന ദാതാക്കൾക്കെതിരെ നടപടിയെക്കുന്നതിനും റെഗുലേറ്ററിനെ അനുവദിക്കുന്ന വിധത്തിലാണ് പുതിയ തീരുമാനമെന്നും അധികൃതർ അറിയിച്ചു. 

English Summary:

US Bans AI-Powered Voice Robocalls: Here's Why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com