ADVERTISEMENT

മൗണ്ട് ഒലിവ് ( ന്യൂജഴ്‌സി) ∙ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്‍റെ റജിസ്‌ട്രേഷൻ കിക്ക് ഓഫ് ഫെബ്രുവരി 11 ഞായറാഴ്ച മൗണ്ട് ഒലിവ് സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ നടന്നു.

mount-olive-registration2

ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഫെബ്രുവരി 11ന് ഇടവക സന്ദർശിച്ചു. ഫാ. ഷിബു ഡാനിയേൽ (വികാരി) ടീമിനെ സ്വാഗതം ആശംസിക്കുകയും ഇടവകയുടെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഷാജി വർഗീസ് (മലങ്കര ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി അംഗം) തന്‍റെ ആമുഖത്തിൽ സമർപ്പണവും പങ്കാളിത്തവും കൊണ്ട് കോൺഫറൻസിന്‍റെ യുവ നേതൃത്വം പുതിയ ഉണർവോടെ പ്രവർത്തിക്കുന്നത് ആശാവഹമാണെന്ന് അഭിപ്രായപ്പെട്ടു. 

mount-olive-registration3

ഫിലിപ്പ് തങ്കച്ചൻ (ഭദ്രാസന അസംബ്ലി അംഗം) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ദീപ്തി മാത്യു (സുവനീർ എഡിറ്റർ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ജോഷിൻ എബ്രഹാം, ബിപിൻ മാത്യു (ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു സംഘത്തിൽ. ജോർജ് തുമ്പയിൽ (മുൻ കോൺഫറൻസ് സെക്രട്ടറി/ സഭാ മാനേജിങ് കമ്മിറ്റി അംഗം), ബിന്ദു റിനു (കോൺഫറൻസ് കമ്മിറ്റി അംഗം), നിതിൻ എബ്രഹാം (ഇടവക സെക്രട്ടറി), റിനു ചെറിയാൻ (ഇടവക ട്രസ്റ്റി) എന്നിവരും വേദിയിൽ ചേർന്നു.

mount-olive-registration4

കോൺഫൻസിന്‍റെ വേദി, തീയതി, പ്രസംഗകർ, മുഖ്യചിന്താവിഷയം,  വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ തുടങ്ങിയ പൊതുവിവരങ്ങൾ ഉമ്മൻ കാപ്പിൽ നൽകി. കുട്ടികളുടെ ആത്മീയ പോഷണത്തിനും ഉന്നമനത്തിനും ഈ അനുഭവം മുതൽക്കൂട്ടാകുമെന്നതിനാൽ സമ്മേളനത്തിൽ കുടുംബസമേതം പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ജോർജ് തുമ്പയിൽ മുൻ വർഷങ്ങളിൽ കോൺഫറൻസിൽ പങ്കെടുത്തതിന്‍റെ ഓർമ്മകൾ അനുസ്മരിച്ചു. ബൈബിളിൽ നിന്നുള്ള അത്ഭുതങ്ങൾ ചിത്രീകരിക്കുന്ന കലാ സൃഷ്ടികൾ അവതരിപ്പിച്ചു കാണികളുടെ പ്രശംസ നേടിയ മുൻകാല സ്മരണകൾ പുതുക്കാൻ വീണ്ടും ഒരുമിച്ചുചേരാൻ അദ്ദേഹം ഇടവകാംഗങ്ങളെ ആഹ്വാനം ചെയ്തു. 

mount-olive-registration5

ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരം പ്രയോജനപ്പെടുത്തി റാഫിൾ ടിക്കറ്റുകൾ വാങ്ങി കോൺഫറൻസിനെ പിന്തുണയ്ക്കണമെന്ന് ബിപിൻ മാത്യു അഭ്യർത്ഥിച്ചു. കോൺഫറൻസിന്‍റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക്  വിശ്വാസം, കോൺഫറൻസ് ചിന്താവിഷയം എന്നിവയെപ്പറ്റിയുള്ള രചനകളും, പരസ്യങ്ങളും ആശംസകളും നൽകി പങ്കാളികളാകാൻ ദീപ്തി മാത്യു ആഹ്വാനം ചെയ്തു. ഷാജി വർഗീസ് സ്പോൺസർഷിപ്പ് അവസരങ്ങൾ, ആനുകൂല്യങ്ങൾ എന്നിവ വിശദീകരിക്കുകയും വിശ്വാസികളുടെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. ജോഷിൻ എബ്രഹാം സ്‌പോർട്‌സ് & എന്‍റർടൈൻമെന്‍റ് പരിപാടികളെപ്പറ്റി സംസാരിച്ചു. കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും നല്ല സ്മരണകൾ സൃഷ്ടിക്കുവാനുമുള്ള മഹനീയ അവസരമാണ് ഇതെന്ന് ജോഷിൻ കൂട്ടിച്ചേർത്തു. ഇടവകയെ പ്രതിനിധീകരിച്ച്, അതിന്‍റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ശ്രദ്ധേയമായ കലാസൃഷ്ടികൾ അവതരിപ്പിക്കുവാൻ ഇടവകയിൽ നിന്ന് ഒരു ടീമിനെ നയിക്കാൻ ഇത്തവണ പ്രത്യാശിക്കുന്നതായി ബിന്ദു റിനു അറിയിച്ചു.

mount-olive-registration6

ഇടവകയെ പ്രതിനിധീകരിച്ച് ഫാ. ഷിബു ഡാനിയേൽ ഗ്രാൻഡ് ലെവൽ സ്പോൺസർ എന്ന നിലയിൽ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും കോൺഫറൻസ് ടീമിന് ചെക്ക് കൈമാറുകയും ചെയ്തു. കോൺഫറൻസിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തും സുവനീറിൽ അഭിനന്ദനങ്ങൾ നൽകിയും റാഫിൾ ടിക്കറ്റ് വാങ്ങിയും പിന്തുണ വാഗ്ദാനം ചെയ്ത അംഗങ്ങൾക്ക് ഫിലിപ്പ് തങ്കച്ചൻ നന്ദി പറഞ്ഞു. ഫാ. ഷിബു ഡാനിയേൽ, നിതിൻ എബ്രഹാം, ഷാജി വർഗീസ്, ഫിലിപ്പ് തങ്കച്ചൻ, ജോർജ് തുമ്പയിൽ, തോമസ് കുട്ടി ഡാനിയേൽ, സുനോജ് തമ്പി, സരോഷ് ജേക്കബ്, ഷിനു ഡേവിഡ്, മാത്യു സി. മാത്യു, ഫിലിപ്പ് ജോസഫ്, ജോൺ തോമസ്, ഗ്രേസ് ജോസഫ്, ബെനോ ജോഷ്വ, റോഷിൻ ജോർജ്, തറയിൽ എബ്രഹാം, ജിബിൻ സി മാത്യു, മനോജ് കുര്യാക്കോസ് തുടങ്ങിയവരാണ് പിന്തുണ അറിയിച്ചത്. വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും പിന്തുണക്കും ഉമ്മൻ കാപ്പിൽ നന്ദി പറഞ്ഞു.

mount-olive-registration7

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം  റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്‍റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി 'ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക' (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ്  കോൺഫറൻസിന്‍റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

mount-olive-registration8

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

mount-olive-registration9
English Summary:

Family and Youth Conference registration at Mount Olive St. Thomas Orthodox Parish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com