ADVERTISEMENT

ന്യൂയോർക്ക് ∙ ന്യൂയോർക്ക് മലയാളി അസോസിയേഷന്‍റെ പൊതുയോഗവും 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും  പ്രസിഡന്‍റ് ലാജി തോമസ്, ബോർഡ് ചെയർമാൻ ജേക്കബ് കുര്യൻ എന്നിവരുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.

കഴിഞ്ഞ രണ്ടു വർഷക്കാലത്തെ പ്രസിഡന്‍റ്  അധ്യക്ഷ പ്രസംഗത്തിൽ അസോസിയേഷനും കമ്മിറ്റിക്കും കഴിഞ്ഞ രണ്ടു വർഷക്കാലം നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി അറിയിച്ചതോടൊപ്പം ഇനിയും അസ്സോസിയേഷന്‍റെ  മുൻപോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ മലയാളികളും കൂടെ ഉണ്ടാകണമെന്ന് അഭ്യർഥിക്കുകയും മീറ്റിങ്ങിലേക്ക് എല്ലാവരെയും സ്വാഗതവും ചെയ്തു. സെക്രട്ടറി സിബു ജേക്കബ് 2023 വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ സജു തോമസ് വരവു ചെലവ് കണക്കും പുതിയ വർഷത്തേക്കുള്ള ബജറ്റും അവതരിപ്പിച്ചു. 

2024-25 വർഷത്തേക്കുള്ള കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് ബോർഡ് ചെയർമാൻ ജേക്കബ് കുര്യന്‍റെ  നേത്യത്വത്തിൽ നടത്തുകയും. പ്രസിഡന്‍റ് ആയി ബിബിൻ മാത്യു, വൈസ് പ്രസിഡന്‍റ് രാജേഷ് പുഷ്പരാജൻ, സെക്രട്ടറി ജേക്കബ് കുര്യൻ, ജോയിൻറ് സെക്രട്ടറി തോമസ് പായിക്കാട്ട്, ട്രഷറർ സിബു ജേക്കബ്, ജോയിന്‍റ് ട്രഷറർ കുര്യൻ സ്കറിയ, ബോർഡ് ചെയർമാൻ ലാജി തോമസ്, ബോർഡ് മെംബർസ് മാത്യൂ ജോഷ്വാ, ജിൻസ് ജോസഫ്, സാം തോമസ്, സജു തോമസ് എന്നിവരെയും. കമ്മിറ്റി മെംബേർസ് ആയി മാത്യു വർഗീസ്, ബിനു മാത്യു, ജോജി മാത്യു, തോമസ് സക്കറിയ (സുജിത്ത്), അജു ഉമ്മൻ, പ്രേം കൃഷ്ണൻ, ജിജോ ജോസഫ്, പി ആർ ഓ - ജേക്കബ് മാനുവേൽ, ഓഡിറ്റേർസായി സിജു സെബാസ്റ്റ്യൻ, അനിയൻ മൂലയിൽ എന്നിവരെയും തിരഞ്ഞെടുത്തു.

ജനറൽ ബോഡി എടുത്ത സുപ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു കേന്ദ്ര സംഘടനകളായ ഫൊക്കാനയിലേക്കും ഫോമയിലേക്കും നൈമയുടെ സാന്നിധ്യം കൂടുതൽ വ്യാപിപ്പിക്കുക, കഴിവുള്ള യുവജനങ്ങളെ അതിന്‍റെ പ്രവർത്തങ്ങളുടെ ചുക്കാൻ പിടിക്കാൻ പ്രോത്സാഹിപ്പിക്കുക. ജനറൽ ബോഡി ഐകകണ്ഠേന ഫോമയുടെ ന്യൂയോർക്ക് റീജനൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാത്യു ജോഷ്വാ, ഫൊക്കാനയുടെ ന്യൂയോർക്ക് റീജനൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലാജി തോമസ്, ഫൊക്കാന ട്രസ്റ്റി ബോർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജു ജോൺ കൊട്ടാരക്കരക്കും ഉള്ള പൂർണ പിന്തുണയും സഹായവും നൽകാൻ ഒന്നടങ്കം തീരുമാനിച്ചു.

ജിൻസ് ജോസഫ്, ഡോൺ തോമസും ചേർന്ന് മിനിറ്റ്സ് രേഖപ്പെടുത്തിയ മീറ്റിങ്ങിൽ വളരെയേറെ ഉത്തരവാദിത്വമുള്ള ഒരു സംഘടനയെ മാതൃകാപരമായും, ഊർജ്വസ്വലമായും നയിക്കുവാൻ ന്യൂ യോർക്കിലെ എല്ലാ മലയാളികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി നിയുക്ത പ്രസിഡന്‍റ്  ബിബിൻ മാത്യു അറിയിച്ചു. തങ്ങളെ തിരഞ്ഞെടുത്ത എല്ലാ നല്ലവരായ മലയാളികളോടും, പ്രത്യേകിച്ച്, പൊതുയോഗത്തിൽ വൻ ജനപങ്കാളിത്തം ഉറപ്പു വരുത്തുവാൻ പ്രയത്നിച്ച പ്രസിഡന്‍റ് ലാജി തോമസിനും കമ്മിറ്റിക്കും പുതിയ കമ്മിറ്റി അംഗങ്ങളുടെ പേരിൽ അകൈതവമായ നന്ദി നിയുക്ത പ്രസിഡന്‍റ്  രേഖപ്പെടുത്തി. വൈസ് പ്രസിഡന്‍റ് സാം തോമസിന്‍റെ നന്ദി പ്രകാശനത്തോടും ഡിന്നറോടും കൂടി മീറ്റിങ് അവസാനിച്ചു.

(വാർത്ത: ജേക്കബ് മാനുവൽ)

English Summary:

New York Malayali Association Elected New Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com