കൻസാസ് സിറ്റി വെടിവെപ്പിൽ ഒരു മരണം; നിരവധി പേർക്ക് പരുക്ക്

Mail This Article
×
കൻസാസ് സിറ്റി ∙ ബുധനാഴ്ച കൻസാസ് സിറ്റി ചീഫ്സ് സൂപ്പർ ബൗൾ പരേഡ് നടന്ന സ്ഥലത്തിന് സമീപത്തുണ്ടായ വെടിവയ്പ്പിൽ ഒരു മരണം. നിരവധി പേർക്ക് പരുക്കേറ്റു. കൻസാസ് നഗരത്തിലെ അഗ്നിരക്ഷാ സേനാ വെടിവയ്പ്പ് നടന്നതായി സ്ഥിരീകരിച്ചു. എട്ടിലധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ടെന്ന് അഗ്നിരക്ഷാ സേനാ ബറ്റാലിയൻ ചീഫ് മൈക്കൽ ഹോപ്കിൻസ് പറഞ്ഞു. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് അദ്ദേഹം വിസമ്മതിച്ചു.
അന്വേഷണത്തിന്‍റെ ഭാഗമായി ആയുധധാരികളായ രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary:
One dead and more than 20 injured in shooting at Kansas City Chief's victory parade
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.