ADVERTISEMENT

ഹാരിസ് കൗണ്ടി (ടെക്‌സസ്) ∙ വടക്കുകിഴക്കൻ ഹാരിസ് കൗണ്ടിയിലെ താമസസ്ഥലത്തേക്ക് അതിക്രമിച്ചുകയറിയെന്നു സംശയിക്കുന്ന  യുവാവിനെ 14 വയസ്സുകാരൻ വെടിവെച്ചു കൊലപ്പെടുത്തി. ബ്രൗൺസ്‌വില്ലെ സ്ട്രീറ്റിലെ 14400 ബ്ലോക്കിൽ രാവിലെ 6:55 ഓടെയാണ് സംഭവമുണ്ടായത്. വീടിന്‍റെ മുൻവശത്ത് ഒരാളെ വെടിവച്ച് കൊന്ന സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.

5 മുതൽ 6 തവണ വരെ കുട്ടി വെടിയുതിർത്തതായിട്ടാണ് റിപ്പോർട്ടുകൾ. പരുക്കേറ്റയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഈ സമയം കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും വീട്ടിലില്ലായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തുന്ന വ്യക്തിയാണെന്ന് സംശയിച്ചാണ് കുട്ടി വെടിയുതിർത്ത് എന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

English Summary:

14 Year-Old Boy Shot and Killed a Young Man Who Broke into the House

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com