ADVERTISEMENT

മയാമി ∙ അമേരിക്കൻ മലയാളികൾക്ക് കാൽപ്പന്ത് കളിയുടെ ആവേശം  സമ്മാനിക്കാൻ മാസ്ക് മയാമി എവർ റോളിങ് ട്രോഫി സെവൻസ് സോക്കർ ടൂർണമെന്‍റ് സീസൺ -5, ഈ മാസം 17,18 തീയതികളിൽ ഫ്ലമിംഗോ വെസ്റ്റ് പാർക്ക്, കൂപ്പർ സിറ്റിയിൽ അരങ്ങേറുന്നു. 

ടൂർണമെന്‍റിൽ അമേരിക്കയുടെ നാനാഭാഗത്തുനിന്നുമുള്ള  16 ടീമുകൾ മാറ്റുരയ്ക്കും. മത്സരങ്ങൾ മുൻ ബ്രോവാർഡ് കൗണ്ടി മേയർ ഡെയ്ൽ ഹോൾനെസ് ഉദ്ഘാടനം ചെയ്യും. സെവൻസ് ഫുട്ബോളിന്‍റെ ഈ കളി മൈതാനിയിൽ ഡയമണ്ട് എഫ്സി കാനഡ, ആഴ്സനൽ ഫിലാഡൽഫിയ, എഫ്സി ന്യൂയോർക്, മാനിയക് അറ്റ്ലാന്‍റ, എഫ് സി സി ഡാളസ്, കോളംബസ് ടസ്ക്കേഴ്സ് ഓഹായോ, ഓസ്റ്റിൻ സ്ട്രൈകേഴ്സ്, മിന്നൽ ഷാർലറ്റ്, ബാൾട്ടിമോർ ഖിലാടീസ്, ഹൂസ്റ്റൺ യുണൈറ്റഡ്, എംഎഫ്സി ജാക്സൺവിൽ, മാട് ഡേടോണ, മാസ്ക് മയാമി എന്നീ ടീമുകൾ പരസ്പരം ഏറ്റുമുട്ടും. 

മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന് വേണ്ടി നടത്തുന്ന ടൂർണമെന്‍റിലെ മെഗാ സ്പോൺസർ ജോർജ് നേടിയകാലായിലാണ്. ജോൺ ടൈറ്റസും കുസുമം ടൈറ്റസും ലിന്‍റോ ജോളിയും ഡയമണ്ട് സ്പോൺസർമാരും പ്ലാറ്റിനം സ്പോൺസർമാരായ  ലോൺസ് ബൈ അക്കി, ജോസ് സി. പി. എ, സെയ്ജ് പബ്ലിക് അഡ്ജസ്റ്റിങ് സർവീസസും ഗോൾഡ് സ്പോൺസർമാരായ ടാസ് ഫയർ പ്രൊട്ടക്ഷൻ, ഒണ്ടി വേരോ ലോ ആൻഡ് ടൈറ്റിൽ റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ് മെഡിക്സ്, മായ ഫിസിക്കൽ തെറാപ്പി ബിനൂപ് ഫോമ ട്രെഷറർ കാൻഡിഡേറ്റ്, നന്മ ഗ്രോസറി, ദയാസ് കളക്ഷൻസ്, നോയൽ മാത്യു റിയാൽറ്റർ,  ജെന്‍റില്‍ ടീത് ബൈ ഡോക്ടർ ചാണ്ടി സാമുവൽ, പാലസ് ഇന്ത്യ റസ്റ്റോറന്‍റ്,മാൻഷൻ റെന്‍റൽ, ബിജു ജോൺ റിയാൽറ്റർ, എ. സി. ഇ. കോർപ്‌ *അതുപോലെ സിൽവർ സ്പോൺസർമാരായ*, ഫാമിലി മെഡിക്കൽ സെന്‍റർ, സിറ്റി വൈഡ് മോർഗേജ്, ഗോൾഡ് കോസ്റ്റ് ഡെന്‍റൽ ബൈ ജെറി കാരേടന്‍,താജ് റസ്റ്റോറന്‍റ്, ബിഗ് ബസാർ, സണ്ണി കാറ്ററിംഗ്, ലിജു പണിക്കർ റിയൽട്ടർ, യുഎസ് ടാക്സ് സർവീസ്,   മാത്യു പൂവൻ, മോർഗേജ് ബൈ സിറിൽ നടുപറമ്പിൽ, എ വൺ കൺസ്ട്രക്ഷൻ, റോസ് ഒപ്റ്റിക്കൽസ്, എന്നിവരാണ്. കൂപ്പർ സിറ്റി മേയർ ഗ്രെഗ് റോസ്വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. 

 മെഡിക്കൽ സപ്പോർട്ടുമായി ഇന്ത്യൻ നഴ്സസ് അസോസിയേഷനും ഒപ്പമുണ്ട്. മാസ്ക് മായമിയുടെ പ്രസിഡന്‍റ് വിപിൻ വിൻസന്‍റ്, ടൂർണമെന്‍റ് ഇൻ ചാർജ് ഷെൻസി മാണി, ജോൺ, ട്രഷറർ അജിത് വിജയൻ, മാസ്ക് ടീം ക്യാപ്റ്റൻ അജി വർഗീസ്, ടൂർണമെ ന്‍റ് കോർഡിനേറ്റർ ശ്രീ. നോയൽ മാത്യു, പി.ആർ.ഓ. രഞ്ജിത്ത് രാമചന്ദ്രൻ മറ്റ് ക്ലബ്ബ് അംഗങ്ങൾ നിധീഷ് ജോസഫ്, മനോജ്‌ കുട്ടി, ജോബി കൊറ്റം, വിനു അമ്മാൾ, ഷിബു ജോസഫ് എന്നിവർ ഈ മത്സരത്തിന്‍റെ മുന്നൊരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

വാർത്ത - ജോസഫ് ഇടിക്കുള.

English Summary:

MASC Miami ever Rolling Trophy Sevens Soccer Tournament Season 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com