ADVERTISEMENT

ന്യൂജഴ്‌സി ∙ 2023 ടാക്സ് ആസ്പദമാക്കി ഡബ്ല്യുഎംസി അമേരിക്ക റീജൻ ഫെബ്രുവരി പതിനാറാം തീയതി വൈകുന്നേരം എട്ട് മണിക്ക് സൂം മുഖേന ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു. പ്രശസ്ത ടാക്സ് പ്രാക്റ്റീഷനർ പി ടി തോമസ് പരിപാടിക്ക് നേതൃത്വം കൊടുക്കും. അമേരിക്കയിൽ വൈവിധ്യമാർന്ന കർമമണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പി ടി തോമസ് അനേകം വർഷങ്ങളായി ടാക്സ് പ്രാക്റ്റീഷനർ രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്നു. 

ഡബ്ല്യുഎംസി അമേരിക്ക റീജൻ ചെയർമാൻ ജേക്കബ് കുടശ്ശനാട്, പ്രസിഡന്‍റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്, വി പി അഡ്മിൻ ബൈജുലാൽ ഗോപിനാഥൻ, വി പി ഓർഗനൈസഷൻ ഡെവലപ്മെന്‍റ്  ഡോ. റെയ്ന റോക്ക്, ജോയിന്‍റ് സെക്രട്ടറി സ്വരൂപ അനിൽ, അഡ്വൈസറി ചെയർ ഹരി നമ്പൂതിരി എന്നിവരോടൊപ്പം ഡബ്ല്യുഎംസി അമേരിക്ക റീജൻ എക്സിക്യൂട്ടീവ് / ഫോറം കമ്മിറ്റി നേതാക്കൾ  പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ശ്രീകല നായർ എം സി കർത്തവ്യം നിർവഹിക്കും. ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്‍റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ അമേരിക്ക റീജിയൻ വിപി ഡോ. തങ്കം അരവിന്ദ്, ഗ്ലോബൽ സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി എം മാത്യു, ബിസിനസ് ഫോറം ചെയർ ജയിംസ് കൂടൽ എന്നിവർ പരിപാടിക്ക് വിജയാശംസകൾ അറിയിച്ചു

English Summary:

WMC America Region organizes tax seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com