ADVERTISEMENT

ഡാലസ് ∙ സൗത്ത് ഡാലസിൽ നിന്ന് കാണാതായ 12 വയസ്സുകാരിയായ തന്യയെ സുരക്ഷിതയായി കണ്ടെത്തി. പെൺക്കുട്ടിയെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. സൗത്ത് ഡാലസിലെ ഒരു ഹോട്ടൽ മുറിയിൽ കുട്ടി ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയെത്തിയ വക്‌സഹാച്ചി പൊലീസ് ഉദ്യോഗസ്ഥരാണ് കുട്ടിയെ കണ്ടെത്തിയത്. 

‘‘ വിവരം ലഭിച്ച്  ഒരു മണിക്കൂറിനുള്ളിൽ ഹോട്ടൽ മുറിയിൽ  ഒറ്റയ്ക്കായിരുന്ന പെൺക്കുട്ടിയെ കണ്ടെത്തി. ഉദ്യോഗസ്ഥർ വാതിലിൽ മുട്ടിയപ്പോൾ വാതിൽ തുറന്ന കുട്ടി ഉദ്യോഗസ്ഥരുമായി സഹകരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല’’– നോർത്ത് ടെക്‌സസ് ട്രാഫിക്കിങ് ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഛർ ജോൺ പെരസ് പറഞ്ഞു.

English Summary:

12-Year-Old Waxahachie Girl was Found Safe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com