ADVERTISEMENT

ഷിക്കാഗോ ∙  ഫോമ സെൻട്രൽ റീജൻ വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിക്കുന്നു. മാർച്ച് 9 ന് വൈകുന്നേരം 6 മണിക്ക് മോട്ടൻഗ്രോവിലുള്ള സെന്‍റ് മേരീസ് ക്നാനായ പള്ളിയുടെ ഹാളിൽ (7800 Lyons Street, Morton Grove) വച്ചാണ് പരിപാടികൾ നടക്കുന്നത്.

ഫോമ സെൻട്രൽ റീജൻ ആർവിപി ടോമി എടത്തിലിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഫോമ നാഷനൽ പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസ്, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്‍റ് സണ്ണി വള്ളിക്കളം എന്നിവരുൾപ്പെടെ ഫോമയുടെ വിവിധ നേതാക്കൾ പങ്കെടുക്കുന്നതാണ്. ഇതോടൊപ്പം ഓഗസ്റ്റ് 8–11 വരെ പുന്‍റാകാനായിൽ വച്ച് നടത്തുന്ന നാഷനൽ കൺവെൻഷന്‍റെ കിക്കോഫും നടത്തപ്പെടും.ഫോമ സെൻട്രൽ റീജൻ വിമൻസ് ഫോറം ചെയർപേഴ്സൺ ആഷ മാത്യുവിന്‍റെ നേതൃത്വത്തിൽ വനിതാദിന ആഘോഷങ്ങൾ പുരോഗമിക്കുകയാണ്.

‘Empower Her: Celebration of style and Inclusion’ എന്ന പേരിൽ നടത്തുന്ന മെഗാ ഫാഷൻ ഷോ ഇതിന്‍റെ പ്രധാന പരിപാടിയാണ്. ചെയർപേഴ്സൻ ആഷാ മാത്യു, കോർഡിനേറ്റേഴ്സ് ജൂബി വള്ളിക്കളം, റോസ് വടകര, ശ്രീജ നിഷാന്ത്, ജിനു ടോം, ലിന്റ ജോളിസ്, ശ്രീദേവി പണ്ടാല, ലിസി പീറ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മാർച്ച് 9ന് നടക്കുന്ന ഈ ആഘോഷങ്ങളിലേക്ക് ഏവരേയും കുടുംബ സമേതം ക്ഷണിച്ചു കൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.
(വാർത്ത ∙ ജോഷി വള്ളിക്കളം)

English Summary:

Foma Central Region Women's Day Celebration on March 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com