ADVERTISEMENT

ബേൺസ്‌വില്ലെ∙ ഞായറാഴ്ച പുലർച്ചെ മിനസോഡ ബേൺസ്‌വില്ലെയിൽ നടന്ന വെടിവയ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു അഗ്നിരക്ഷാ സേനാ അംഗവും കൊല്ലപ്പെട്ടു. പോൾ എൽസ്‌ട്രാൻഡ് (27), മാത്യു റൂജ് (27) എന്നീ പൊലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനാ അംഗമായ ആദം ഫിൻസെത്ത് (40) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച ‌പ്രാദേശിക സമയം പുലർച്ചെ 1.50 ന് സംഭവമുണ്ടായത്. തോക്ക് ധാരിയായ ഒരാൾ ഒരു വീട്ടിൽ പ്രശ്നമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളുമെത്തിയത്. ഇതോടെ അക്രമി ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയായിരുന്നു. 

പോൾ എൽസ്‌ട്രാൻഡ് 2017 ഓഗസ്റ്റിലാണ് ബേൺസ്‌വില്ലെ പൊലീസിൽ കമ്മ്യൂണിറ്റി സർവീസ് ഓഫിസറായി ജോലിയിൽ പ്രവേശിച്ചത്. 2019ൽ ഫുൾ ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചു. മാത്യു റൂജ്  2020 ഏപ്രിൽ മുതൽ ബേൺസ്‌വില്ലെ പൊലീസ് സേനയിൽ ജോലി ചെയ്ത് വരികയായിരുന്നു. ആദം ഫിൻസെത്ത് 2019 മുതൽ ബേൺസ്‌വില്ലെ അഗ്നി രക്ഷാ സേനയിൽ പ്രവർത്തിക്കുകയാണ്. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

English Summary:

Two Police Officers and One First Responder Killed in Minnesota Shooting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com