ADVERTISEMENT

ഹൂസ്റ്റണ്‍∙ ഭരണാധികാരി എന്ന നിലയിൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെക്കുറിച്ച് ജനങ്ങള്‍ക്ക് രണ്ട് അഭിപ്രായം കാണും. എന്നാൽ ബിസിനസുകാരനെന്ന നിലയില്‍ ട്രംപിനെക്കുറിച്ച് ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകില്ല. തന്‍റെ കാര്‍ട്ടുണ്‍ കഥാപാത്രങ്ങള്‍ വിൽപന നടത്തി  ട്രംപ് നേടിയ വരുമാനം  100,000 മുതല്‍ 1 മില്യൻ ഡോളര്‍ വരെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫോട്ടോ എഡിറ്റിങ്ങിലൂടെ ബഹിരാകാശയാത്രികന്‍, കൗബോയ്, സൂപ്പര്‍ഹീറോ പരിവേഷത്തിലുള്ള കാര്‍ട്ടൂണ്‍ പോലുള്ള ചിത്രങ്ങള്‍ വിറ്റഴിച്ചാണ് ട്രംപ് കോടികള്‍ നേടിയത്. റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ നോമിനേഷന്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്വന്തം ബ്രാന്‍ഡിലുള്ള 'സ്‌നീക്കര്‍ കോണ്‍' അവതരിച്ചാണ് ഈ ശൃംഖലയിലേക്ക് പുതിയൊരു ചുവടുവയ്പ്പ് നടത്തിയിരിക്കുന്നത്. 

ഫിലാഡല്‍ഫിയ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ട്രംപ് ആദ്യമായി 'ഔദ്യോഗിക ട്രംപ് പാദരക്ഷകള്‍' പരിചയപ്പെടുത്തിയപ്പോള്‍ ആരവത്തോടെയാണ് ജനം ഏറ്റെടുത്തത്. ട്രംപ് ബ്രാന്‍ഡഡ് 'വിക്ടറി47' കൊളോണും പെര്‍ഫ്യൂമും ഒരു ബോട്ടിലിന് 99 ഡോളറിന് വില്‍ക്കുന്ന വെബ്‌സൈറ്റില്‍ 399 ഡോളറിന് 'നെവര്‍ സറണ്ടര്‍ ഹൈ-ടോപ്സ്' എന്ന പേരിലാണ് ഷൂസ് വിറ്റഴിക്കുന്നത്. പിന്നില്‍ അമേരിക്കന്‍ പതാകയുടെ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു സ്ത്രീയെ അദ്ദേഹം വേദിയിലേക്ക് വിളിച്ചു കയറ്റി. ട്രംപ് 'ഒരു ക്രിസ്ത്യന്‍ ഫാമിലി മാന്‍' ആണെന്ന് പറഞ്ഞ അവര്‍ താന്‍ ട്രംപിനെ വളരെയധികം സ്‌നേഹിക്കുന്നുവെന്നും വ്യക്തമാക്കി. താന്‍ എപ്പോഴും സൗഹൃദ മേഖലയില്‍ ആയിരിക്കണമെന്നു ചിന്തിക്കുന്ന ആളല്ലെന്ന് വ്യക്തമാക്കിയ ട്രംപ് ഇതിന് ശേഷം ഞാന്‍ മിഷിഗനിലേക്ക് പോകുന്നുവെന്നും പ്രഖ്യാപിച്ചു. 'സ്നീക്കറുകളെക്കാള്‍ അല്‍പ്പം വ്യത്യസ്തമായ ഒരു വിഷയത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ? ഇതെല്ലാം അമേരിക്കായുടെ ഭാഗമാണ്.' അദ്ദേഹം പറഞ്ഞു. ഫിലഡൽഫിയയില്‍ തനിക്ക് പറയേണ്ടത് പറഞ്ഞു എന്ന ചാരിതാത്ഥ്യത്തോടെയാണ് ട്രംപ് മിഷിഗനിലേക്ക് പോയതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 

പിന്നീട്, മിഷിഗനില്‍, രോഷാകുലനായ ട്രംപ് തനിക്കെതിരേ അന്വേഷണം നടത്തുന്ന എല്ലാ പ്രോസിക്യൂട്ടര്‍മാര്‍ക്കെതിരെയും ആഞ്ഞടിച്ചു. 91 ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്ന ട്രംപ് അവയെല്ലാം നിഷേധിക്കുകയും ചെയ്തു. നിര്‍ണായകമായ സ്വിങ് സ്റ്റേറ്റില്‍ വിജയിച്ചാല്‍ മുഴുവന്‍ തിരഞ്ഞെടുപ്പിലും താന്‍ വിജയിക്കുമെന്ന് അദ്ദേഹം ആവേശഭരിതരായ ജനക്കൂട്ടത്തോട് പറഞ്ഞു.

എന്നിരുന്നാലും, വരാനിരിക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറി തീയതി അദ്ദേഹം തെറ്റായി പറഞ്ഞത് തിരിച്ചടിയായി. ഒപ്പം മിഷിഗണ്‍ വിജയിച്ച വര്‍ഷവും തെറ്റിച്ചു. പ്രൈമറി എതിരാളിയായ നിക്കി ഹേലിയെപ്പോലുള്ള വിമര്‍ശകര്‍ ട്രംപിന്‍റെ വീഴ്ച ഏറ്റെടുത്ത് അദ്ദേഹത്തിന് പ്രായമായി എന്നു സ്ഥാപിക്കാന്‍ ഇത് ഉപയോഗപ്പെടുത്തി. സമാനമായ നാക്ക്പിഴകളുടെ പേര് പ്രസിഡന്‍റ് ജോ ബൈഡനെ ട്രംപ് ആക്രമിച്ചെങ്കിലും സ്വന്തം നാക്ക്പിഴകളെ പ്രതിരോധിച്ചു വരികയാണ്. 25 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ തന്‍റെ മനസ്സ് ഇപ്പോള്‍ ശക്തമാണെന്ന് തോന്നുന്നതായി അദ്ദേഹം അവകാശപ്പെടുന്നു.

English Summary:

Former US President Donald Trump earned crores by selling cartoons.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com