മേഴ്‌സി ടൈറ്റസ് ഡാലസിൽ അന്തരിച്ചു

Mail This Article
ഡാലസ് ∙ ഉണ്ണൂണ്ണി ടൈറ്റസിന്‍റെ ഭാര്യ മേഴ്‌സി ടൈറ്റസ്(66) ഡാലസിൽ അന്തരിച്ചു. പരേത ഡാലസിലെ ന്യൂ ടെസ്റ്റ്മെന്‍റ് (ടിപിഎം) ചർച്ചിൽ അംഗമായ പരേത കോട്ടയം പാമ്പാടി മലയമറ്റം എം.വി. വർഗീസിന്‍റെയും, മറിയാമ്മ വർഗീസിന്‍റെയും മകളാണ് . പരേത ഡാലസ് കൗണ്ടി ഹോസ്പിറ്റൽ പാർക്‌ലാൻഡിൽ നഴ്‌സായി ജോലി ചെയ്തിരുന്നു.
മക്കൾ: ബ്ലസൻ ടൈറ്റസ്, ബിജോയ് ടൈറ്റസ്, മരുമക്കൾ: ഷെൽബി ഐപ്പ്, റൂബി സാം, സഹോദങ്ങൾ: എം.വി. വർഗീസ് (കൊച്ചി), പാസ്റ്റർ ജെയിംസ് വർഗീസ് (പാമ്പാടി), സ്റ്റാൻലി വർഗീസ് (ഭോപ്പാൽ), അന്നമ്മ മാത്യു (ബെംഗളൂരു). പരേത ചർച് ഓഫ് ഗോഡ് മുൻ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.വി. ചാക്കോയുടെ സഹോദരപുത്രിയാണ്. നാളെ വൈകിട്ട് 6ന് ഡാലസിലെ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ചിൽ പ്രാർഥനയും പൊതുദർശനവും ഉണ്ടായിരിക്കുന്നതാണ്. (വിലാസം: 2545 JOHN WEST ROAD, DALLAS, TX 75228). ഫെബ്രുവരി 24 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 12.00 വരെ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ചിൽ വച്ച് സംസ്കാര ശുശ്രൂഷയും പിന്നീട് സണ്ണിവെയ്ൽ ന്യൂ ഹോപ്പ് ഫ്യൂനെറൽ ഹോം സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ടൈറ്റസ് 214-235-7364
(വാർത്ത: പി. സി. മാത്യു)