ADVERTISEMENT

ഫിലഡൽഫിയ ∙ സാഹിത്യകാരനായ പ്രഫസർ കോശി തലയ്ക്കലിന്‍റെ മൂന്നു  പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ആത്മീയ ബിന്ദുക്കൾ, പഞ്ചവർണ്ണ കഥകൾ, കുരിശിലെ മൊഴികൾ എന്നീ മൂന്നു പുസ്തകങ്ങളാണ് (ട്രിലജി- രചനാത്രയം) പ്രകാശനം ചെയ്തത്.  കുരിശിലെ മൊഴികൾ എന്ന പുസ്തകം ഫാ. എം കെ. കുര്യാക്കോസ് മേരി ജോസഫിന് നൽകി പ്രകാശനം നിർവഹിച്ചു. ആത്മീയ ബിന്ദുക്കൾ എന്ന കൃതി ഡോ. ക്രിസ്റ്റഫർ കുര്യൻ ബെന്നി നെച്ചൂറിനു നൽകി പ്രസാധനം ചെയ്തു. പഞ്ചവർണ്ണ കഥകൾ എന്ന രചനാ സമാഹാരം, നോവലിസ്റ്റ് എം പി ഷീല നർത്തകി നിമ്മീ ദാസിന് കൈമാറി പ്രകാശനം ചെയ്തു . ജോർജ് നടവയൽ  പുസ്തക പരിചയം നിർവഹിച്ചു.

prof-koshi-thalakkal-three-new-books-have-been-released
prof-koshi-thalakkal-three-new-books-have-been-released
prof-koshi-thalakkal-three-new-books-have-been-released

അനശ്വരാ ഓഫ്സെറ്റ്, കൊച്ചി, സി എം എസ് പ്രസ്, കോട്ടയം എന്നിവിടങ്ങളിലാണ് അച്ചടി നിർവഹിച്ചത്. സി എസ് എസ് എസ് ബുക്സ്, ഡയോസിസൻ പബ്ലിക്കേഷൻസ് കോട്ടയം എന്നിവരാണ് പ്രസാധകർ.റവ. ടി റ്റി സന്തോഷ് (വികാരി സി എസ് ഐ ചർച്ച്, ഫിലഡൽഫിയ) നയിച്ച പ്രാർത്ഥനവചസ്സുകളോടെയാണ് യോഗം ആരംഭിച്ചത്. റവ. പി ജെ ജോസഫ് (വികാരി, എമ്മാനുവേൽ സി എസ് ഐ ചർച്, ഫിലഡൽഫിയ) അധ്യക്ഷനായിരുന്നു.  റവ. മോഡയിൽ ഫിലിപ്, വിൻസന്‍റ് എമ്മാനുവേൽ, ജോസഫ് മാത്യൂ, ജോർജ് ഓലിക്കൽ, ചെറിയാൻ ഏബ്രഹാം, നൈനാൻ മത്തായി എന്നിവർ അസ്വാദന പ്രസംഗങ്ങൾ നടത്തി. സി ഡാനിയേൽ അനുഗ്രഹ ഗാനാലാപം ചെയ്തു. പ്രൊഫസർ കോശി തലയക്കൽ രചിച്ച ഗാനങ്ങൾ, റൈസ് കോശിയുടെ നേതൃത്വത്തിലുള്ള,  ചെറുബിയം ഗാനാലാപ ടീം ആലപിച്ചു.

prof-koshi-thalakkal-three-new-books-have-been-released
prof-koshi-thalakkal-three-new-books-have-been-released

പ്രഫസർ കോശി തലയ്ക്കൽ സ്വാഗതവും, ചെയ്‌സ് കോശി നന്ദിയും പറഞ്ഞു. കുമാരി ഹന്നാ ജോൺ, ഹോസ്റ്റ് ആയി, യോഗനടപടികൾ നിയന്ത്രിച്ചു. ഫിലഡൽഫിയയിലെ വിവിധ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർ പുസ്തക പ്രകാശന യോഗത്തിൽ സംബന്ധിച്ച് ആശംസകൾ നേർന്നു.

English Summary:

Prof. Koshi Thalakkal's Three New Books Have Been Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com